ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തിയെന്ന് മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ബംഗളൂരുവില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കിവീസിനോട് തോല്‍വി വഴങ്ങിയ ഇന്ത്യ ഇന്നാംരംഭിച്ച രണ്ടാം ടെസ്റ്റില്‍ മാറ്റങ്ങളോടെയാണ് ഇറങ്ങിയത്.
ടീമില്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ വാഷിങ്ടണ്‍ സുന്ദറിന് ഇടം ലഭിച്ചപ്പോള്‍ കുല്‍ദീപ് യാദവ് ഇലവനില്‍ നിന്നും പുറത്തായി. ഇതിനെതിരെയാണ് ഗാവസ്‌കര്‍ രംഗത്തു വന്നത്. ടീം മാനേജുമെന്റിന്റെ ഈ തീരുമാനം പരിഭ്രാന്തിയുടെ സൂചനയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയത് ഇന്ത്യന്‍ ടീമിന് ബാറ്റിങ്ങില്‍ കൂടുതല്‍ ആശങ്കയുള്ളതുകൊണ്ടാണ്. വാഷിങ്ടണ്‍ സുന്ദറിന്റെ ബൗളിങ്ങിനെക്കാള്‍ താരത്തിന്റെ ബാറ്റിങ്ങ് പിന്തുണയാണ് ടീമിന് വേണ്ടതെന്നും ഗാവസ്‌കര്‍ പറഞ്ഞു. താനായിരുന്നുവെങ്കില്‍ ന്യൂസിലന്‍ഡിന്റെ ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ കുല്‍ദീപ് യാദവിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ഗാവസ്‌കര്‍ പറഞ്ഞു.
ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസര്‍ മുഹമ്മദ് സിറാജ്, ബാറ്റര്‍ കെ എല്‍ രാഹുല്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് പുറത്തായത്. പരിക്കിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇടം നേടിയപ്പോള്‍ കുല്‍ദീപിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലെത്തി. സിറാജിന്റെ പകരക്കാരനായി ആകാശ് ദീപും ഇടം പിടിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക