സ്പിന്‍ കെണി ഒരുക്കി, സ്വയം വീണു!

സ്വന്തം മണ്ണില്‍, സ്പിന്‍ പിച്ചൊരുക്കിയിട്ടും ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി.
India's home Test dominance end
ഋഷഭ് പന്തിന്റെ റണ്ണൗട്ട്പിടിഐ

ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിനു അടിയറവ് വച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്വന്തം മണ്ണില്‍ ഇങ്ങനെയൊരു ടെസ്റ്റ് പരമ്പര തോല്‍വി ഇന്ത്യ നേരിടുന്നത്.

1. പുനെ കുരുക്ക്

India's home Test dominance end
ഔട്ടായി മടങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമപിടിഐ

ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി ആവര്‍ത്തിക്കരുതെന്ന ഉറപ്പിലാണ് ഇന്ത്യ പുനെയില്‍ രണ്ടാം ടെസ്റ്റ് കളിക്കാനിറങ്ങിയത്. അതിനായി സ്പിന്‍ കെണിയും ഒരുക്കി. എന്നാല്‍ ആ കെണിയില്‍ ഇന്ത്യ തന്നെ വീഴുന്ന കാഴ്ചയാണ് പുനെയില്‍ കണ്ടത്.

2. ഡിസംബര്‍ 2012

India's home Test dominance end
സാന്റ്നറുടെ ബൗളിങ്പിടിഐ

ഇന്ത്യ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. 2012 ഡിസംബറിലാണ് ഇന്ത്യ അവസാനമായി സ്വന്തം തട്ടകത്തില്‍ ടെസ്റ്റ് പരമ്പര തോറ്റത്. അന്ന് ഇംഗ്ലണ്ടാണ് ഇന്ത്യയെ 1-2നു വീഴ്ത്തിയത്.

3. 18 പരമ്പരകള്‍

India's home Test dominance end
രോഹിത് ശർമയും വിരാട് കോഹ്‍ലിയുംപിടിഐ

മറ്റൊരു നേട്ടവും കിവികള്‍ക്കെതിരായ തോല്‍വിയോടെ ഇന്ത്യ കൈവിട്ടു. സ്വന്തം മണ്ണില്‍ തുടരെ 18 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ നേടിയത്. സ്വന്തം മണ്ണില്‍ തുടരെ ഇത്രയും പരമ്പര നേട്ടമെന്ന റെക്കോര്‍ഡും ഇന്ത്യക്കാണ്. 10 പരമ്പകള്‍ തുടരെ ജയിച്ച ഓസ്‌ട്രേലിയാണ് രണ്ടാം സ്ഥാനത്ത്.

4. ഒറ്റ കളി തോല്‍ക്കാതെ

India's home Test dominance end
യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ്എക്സ്

2013 ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയെ 4-0ത്തിനു വീഴ്ത്തിയാണ് ഇന്ത്യ സ്വന്തം മണ്ണിലെ പരമ്പര ജൈത്ര യാത്ര തുടങ്ങിയത്. തുടരെ ആറ് പരമ്പരകള്‍ നേടിയത് ഒരു കളിയും തോല്‍ക്കാതെ. ഏഴാം പരമ്പരയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ ഒരു ടെസ്റ്റ് വീഴ്ത്തിയത്. പക്ഷേ രണ്ട ജയങ്ങളുമായി ആ പരമ്പരയും ഇന്ത്യ നേടി. നാല് മത്സരങ്ങള്‍ മാത്രമാണ് ന്യൂസിലന്‍ഡ് ഇന്ത്യയില്‍ എത്തും വരെ ഇന്ത്യ അതിനിടെ പരാജയപ്പെട്ടത്. രണ്ട് തവണ വീതം ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളാണ് ഇന്ത്യയെ വീഴ്ത്തിയത്.

5. മിച്ചല്‍ സാന്റ്‌നര്‍

India's home Test dominance end
മിച്ചൽ സാന്റ്നർപിടിഐ

കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് മിച്ചല്‍ സാന്റ്‌നര്‍ പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ 7 വിക്കറ്റുകളും രണ്ടാം ഇന്നിങ്‌സില്‍ 6 വിക്കറ്റുകളും താരം വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന താരം രണ്ടാം ടെസ്റ്റില്‍ ഇടം കണ്ടെത്തി. ഇന്ത്യ ഒരുക്കിയ സ്പിന്‍ പിച്ചില്‍ മാന്ത്രി പന്തുകളുമായി വാഴുകയും ചെയ്തു!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com