Kane Williamson miss third Test
കെയ്ന്‍ വില്ല്യംസന്‍എക്സ്

കെയ്ന്‍ വില്ല്യംസന്‍ മൂന്നാം ടെസ്റ്റിനും ഇല്ല

ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റ് നവംബര്‍ 1 മുതല്‍
Published on

മുംബൈ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്ല്യംസന്‍ കളിക്കില്ല. പരിക്ക് മാറാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

ആദ്യ രണ്ട് ടെസ്റ്റുകളിലും താരം കളിച്ചിരുന്നില്ല. ഇതോടെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര പൂര്‍ണമായും താരത്തിനു നഷ്ടമായി.

ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ന്യൂസിലന്‍ഡ് പരമ്പര ഉറപ്പിച്ചു കഴിഞ്ഞാണ് ഇറങ്ങുന്നത്. പരമ്പര തൂത്തുവരുകയാണ് ടീം ലക്ഷ്യമിടുന്നത്. നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് മൂന്നാം ടെസ്റ്റ്.

പരിക്കില്‍ നിന്നു കെയ്ന്‍ വില്ല്യംസന്‍ അതിവേഗം മുക്തി നേടുന്നകയാണെന്നു കിവി കോച്ച് ഗാരി സ്റ്റീഡ് വ്യക്തമാക്കി. താരം ഇംഗ്ലണ്ടിനെതിരായ പരമ്പര കളിച്ചേക്കുമെന്ന പ്രതീക്ഷയും പരിശീലകന്‍ പങ്കിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com