മിലാന്‍: മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍, എസി മിലാന്‍ താരം മരിയോ ബെലോട്ടെല്ലി വീണ്ടും സീരി എയിലേക്ക്. താരത്തെ ജനോവ ടീമിലെത്തിച്ചു. നിലവില്‍ ഒറ്റ ജയവുമായി അവസാന സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ജനോവയ്ക്ക് മുന്‍നിര താരങ്ങളുടെ പരിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് താരത്തെ ടീമിലെത്തിച്ചത്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സീരി എയില്‍ എത്തുന്നത്. നേരത്തെ ബ്രെസിയയ്ക്കായാണ് താരം സീരി എ കളിച്ചത്. കഴിഞ്ഞ സീസണില്‍ താരം തുര്‍ക്കി ക്ലബ് അഡാന ഡമിറസ്‌പോരിലാണ് കളിച്ചത്.
ഒരു കാലത്ത് ലോകത്തെ മികച്ച സ്‌ട്രൈക്കറായി കണക്കാക്കിയിരുന്ന താരമായിരുന്നു ബെലോട്ടെല്ലി. ഇന്റര്‍ മിലാന്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, എസി മിലാന്‍ ടീമുകളില്‍ താരം കളിച്ചിട്ടുണ്ട്.
കളത്തിനകത്തും പുറത്തും എക്കാലത്തും വലിയ വിവാദങ്ങളില്‍ പെട്ട താരമായ 34കാരന്റെ കരിയറിലെ തന്നെ വലിയ വേദിയിലെ അവസാന അവസരമാണ് ജെനോവയിലേക്കുള്ള പുതിയ വരവ്. ഈ സീസണ്‍ കഴിയും വരെയാണ് ജെനോവ താരവുമായി കരാറിലെത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക