പാരിസ്: പാരാലിംപിക്‌സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി. ഷൂട്ടിങ് റെയ്ഞ്ചില്‍ നിന്നാണ് മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എഎച്1 വിഭാഗത്തില്‍ ഇന്ത്യയുടെ റുബിന ഫ്രാന്‍സിസ് വെങ്കലം സ്വന്തമാക്കി.
211.1 പോയിന്റുകള്‍ നേടിയാണ് താരം വെങ്കലം നേടിയത്. ഇറാന്റെ സറെ ജവന്‍മര്‍ദി സ്വര്‍ണവും തുര്‍ക്കിയുടെ അയ്‌സല്‍ ഒസ്ഗന്‍ വെള്ളിയും നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പാരാലിംപിക്‌സില്‍ ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി. ഒരോ സ്വര്‍ണം വെള്ളി മെഡലുകളും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ