മസ്ക്കറ്റ്: ഒരു കാലത്ത് ക്രിക്കറ്റ് മൈതാനങ്ങളെ തീ പിടിപ്പിച്ച പേസറാണ് പാകിസ്ഥാന്‍ ഇതിഹാസം ഷൊയ്ബ് അക്തര്‍. ഇപ്പോഴിതാ സമാന രീതിയില്‍ ഓടിയെത്തി പന്തെറിയുന്ന മറ്റൊരു താരമാണ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയില്‍ വരുന്നത്.
അക്തറിന്റെ തനി പകര്‍പ്പില്‍ പന്തെറിയുന്ന യുവ താരം ഇമ്രാന്‍ മുഹമ്മദാണ് ആരാധകരെ അമ്പരപ്പിച്ചത്. താരം ബൗള്‍ ചെയ്യുന്നതിന്റെ വീഡിയോ വൈറലായി മാറി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒമാന്‍ ഡി ടെന്‍ ലീഗില്‍ ഐഎഎസ് ഇന്‍വിന്‍സിബ്ള്‍സ് ടീമിനായാണ് ഇമ്രാന്‍ പന്തെറിഞ്ഞത്. ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ കളിച്ച താരം 21 വിക്കറ്റുകളും വീഴ്ത്തി.
നീണ്ട മുടികളുമായി ഓടിയെത്തി പേസ് എറിയുന്ന ഇമ്രാന്റ സ്‌റ്റൈല്‍ അക്തറിന്റേതിനു സമാനമാണ്. ഇമ്രാന്റെ റണ്ണിങും പന്തെറിയുന്ന ഏക്ഷനും എല്ലാം അക്തറിന്റേതിനു സമാനം. അക്തറിന്റെ ശൈലിയെ ഓര്‍മിപ്പിക്കുന്ന താരത്തിന്റെ ബൗളിങാണ് ആരാധകരെ വിസ്മയിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക