ഇന്ത്യക്ക് തിരിച്ചടി; ഐസിസി റാങ്കിങില്‍ ഒന്നാം സ്ഥാനം നഷ്ടം, ടെസ്റ്റില്‍ ഓസ്‌ട്രേലിയ തലപ്പത്ത്

118 പോയിന്റുകളുമായാണ് ഓസീസ് ഒന്നാം റാങ്ക് പിടിച്ചത്. ഇന്ത്യക്ക് 117 പോയിന്റുകള്‍. ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്
സിഡ്നിയിലെ ഓസ്ട്രേലിയ- പാകിസ്ഥാൻ ടെസ്റ്റ്/ ട്വിറ്റർ
സിഡ്നിയിലെ ഓസ്ട്രേലിയ- പാകിസ്ഥാൻ ടെസ്റ്റ്/ ട്വിറ്റർ

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യയെ പിന്നിലേക്ക് തള്ളി ഓസ്‌ട്രേലിയ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. പാകിസ്ഥാനെതിരായ പരമ്പര വിജയമാണ് ഓസീസിനെ തുണച്ചത്. 

118 പോയിന്റുകളുമായാണ് ഓസീസ് ഒന്നാം റാങ്ക് പിടിച്ചത്. ഇന്ത്യക്ക് 117 പോയിന്റുകള്‍. ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ, അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നിങ്ങനെയാണ് ശേഷിച്ച സ്ഥാനങ്ങള്‍. 

ഇന്ത്യക്ക് ഇനി മുന്നിലുള്ളത് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയാണ്. ഈ പരമ്പരയിലെ മികവ് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ ഇന്ത്യക്ക് സാധ്യത തുറന്നിടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com