ദുബൈ: ഡിസംബര്‍ മാസത്തിലെ ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്കാര പട്ടികയില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്സ്, ബംഗ്ലാദേശിന്റെ തയ്ജുല്‍ ഇസ്ലാം എന്നിവരും പട്ടികയിലുണ്ട്.
2023 കമ്മിന്‍സിനെ സംബന്ധിച്ചു നേട്ടങ്ങളുടെ വര്‍ഷമാണ്. ടീമിനെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം, ഏകദിന ലോകകപ്പ് കിരീട നേട്ടങ്ങളിലേക്ക് നയിക്കാന്‍ താരത്തിനു സാധിച്ചു. പാകിസ്ഥാനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും കമ്മിന്‍സ് പന്ത് കൊണ്ടു നിര്‍ണായക സാന്നിധ്യമായി മാറി.
ബോക്സിങ് ഡേ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത് ടെസ്റ്റില്‍ 250 വിക്കറ്റുകളെന്ന നേട്ടവും കളിയിലെ താരമായും കമ്മിന്‍സ് മാറി. മൂന്നാം ടെസ്റ്റില്‍ താരം അഞ്ച് വിക്കറ്റുകള്‍ പിഴുതു. ഓസ്ട്രേലിയ പരമ്പര 3-0ത്തിനു തൂത്തുവാരി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്തും എത്തി.
ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലെ മിന്നും ഓള്‍റൗണ്ട് മികവാണ് ഫിലിപ്സിനു നോമിനേഷനിലേക്ക് വഴി തുറന്നത്. ഇതേ പരമ്പരയിലെ മിന്നും ബൗളിങാണ് ബംഗ്ലാ താരം ജയ്ജുല് ഇസ്ലാമിനു നേട്ടമായത്. താരം ന്യൂസിലന്‍ഡിനെതിരായ ചരിത്രത്തിലെ ആദ്യ വിജയത്തിലേക്ക് ബംഗ്ലാദേശിനെ നയിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായി. മത്സരത്തില്‍ ആറ് വിക്കറ്റുകളാണ് ബംഗ്ലാ സ്പിന്നര്‍ വീഴ്ത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ