കോഹ്‌ലി വന്നാല്‍ ആര് പോകും? സഞ്ജുവിന് ചാന്‍സ് ഇല്ല; ഇന്ത്യയുടെ സാധ്യതാ ഇലവന്‍

കഴിഞ്ഞ കളിയില്‍ അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായ ശിവം ഡുബെ നാലാമതായി തുടരും
പരിശീലനത്തിനിടെ രോഹിതും കോഹ്‍ലിയും/ ട്വിറ്റർ
പരിശീലനത്തിനിടെ രോഹിതും കോഹ്‍ലിയും/ ട്വിറ്റർ

ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ഇറങ്ങുന്ന ഇന്ത്യ ലക്ഷ്യമിടുന്നത് പരമ്പര. ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്നും വിജയം സ്വന്തമാക്കിയാല്‍ പരമ്പര ഉറപ്പിക്കാം. ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലി ടി20 ടീമില്‍ തിരിച്ചെത്തി. ഇന്ന് കോഹ്‌ലി പ്ലെയിങ് ഇലവനില്‍ എത്തിയാല്‍ ആദ്യ കളിയില്‍ ഇറങ്ങിയ ഒരു ബാറ്റര്‍ക്ക് കരയ്ക്കിരിക്കേണ്ടി വരും. 

കഴിഞ്ഞ കളിയില്‍ കളിച്ച ടീമില്‍ നിന്നു തിലക് വര്‍മയെ മാറ്റിയേക്കും. ആ സ്ഥാനത്തേക്ക് കോഹ്‌ലി വരും. ഒന്നാം പോരില്‍ തിലക് വര്‍മയാണ് മൂന്നാം നമ്പറില്‍ ഇറങ്ങിയത്. രണ്ടാം പോരില്‍ കോഹ്‌ലി മൂന്നാം സ്ഥാനത്തിറങ്ങും.

കഴിഞ്ഞ കളിയില്‍ അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായ ശിവം ഡുബെ നാലാമതായി തുടരും. അഞ്ചാം സ്ഥാനത്ത് തിളങ്ങിയ ജിതേഷ് ശര്‍മയും തുടരും. 

ജിതേഷ് തുടരുമെന്നു ഏതാണ്ടുറപ്പായ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണിനു ഇന്നും പ്ലെയിങ് ഇലവനില്‍ അവസരം കിട്ടില്ല. ഓപ്പണര്‍ സ്ഥാനത്ത് ശുഭ്മാന്‍ ഗില്ലിനേയും മാറ്റിയേക്കും. യശസ്വി ജയ്‌സ്വാളായിരിക്കും ഗില്ലിനു പകരം രോഹിതിനൊപ്പം ബാറ്റിങിനു ഇറങ്ങുക. 

സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, ശിവം ഡുബെ, ജിതേഷ് ശര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com