രണ്ടാം ദിനം തന്നെ ഓസീസ് ഒന്നാം ടെസ്റ്റ് ജയിക്കുമോ? വിന്‍ഡീസിനെതിരെ പിടിമുറുക്കി

ഒന്നാം ഇന്നിങ്‌സില്‍ 188 റണ്‍സില്‍ ഓള്‍ ഔട്ടായ വിന്‍ഡീസ് പക്ഷേ ഓസീസിനെ 283 റണ്‍സില്‍ ഒതുക്കി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് പരുങ്ങുന്ന സ്ഥിതിയാണ്
ജോഷ് ഹെയ്‌സല്‍വുഡ്/ ട്വിറ്റർ
ജോഷ് ഹെയ്‌സല്‍വുഡ്/ ട്വിറ്റർ

അഡ്‌ലെയ്ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയം ഏതാണ്ടുറപ്പിച്ചു. 95 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ വിന്‍ഡീസ് പരിതാപകരമായ അവസ്ഥയില്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ് അവര്‍. 

ഒന്നാം ഇന്നിങ്‌സില്‍ 188 റണ്‍സില്‍ ഓള്‍ ഔട്ടായ വിന്‍ഡീസ് പക്ഷേ ഓസീസിനെ 283 റണ്‍സില്‍ ഒതുക്കി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് പരുങ്ങുന്ന സ്ഥിതിയാണ്. ജോഷ് ഹെയ്‌സല്‍വുഡ് ഒന്നാം ഇന്നിങ്‌സിലെ നാല് വിക്കറ്റ് പ്രകടനം രണ്ടാം ഇന്നിങ്‌സിലും ആവര്‍ത്തിച്ചു. താരത്തിനു ആകെ എട്ട് വിക്കറ്റുകള്‍. 

24 റണ്‍സുമായി ജസ്റ്റിന്‍ ഗ്രീവ്‌സും 12 റണ്‍സുമായി ജോഷ്വ ഡ സില്‍വയും ക്രീസില്‍ നിന്നു പൊരുതുന്നു. ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ വിന്‍ഡീസിനു ഇനിയും 27 റണ്‍സ് കൂടി വേണം.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ പതറിയ ഓസീസിനെ 119 റണ്‍സുമായി പൊരുതിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് കരകയറ്റിയത്. ഉസ്മാന്‍ ഖവാജ 45 റണ്‍സെടുത്തു. നതാന്‍ ലിയോണ്‍ 24 റണ്‍സും കണ്ടെത്തി. ഡേവിഡ് വാര്‍ണര്‍ വിരമിച്ചതോടെ സ്റ്റീവ് സ്മിത്താണ് ഖവാജയ്‌ക്കൊപ്പം ഓപ്പണറായത്. പക്ഷേ തിളങ്ങിയില്ല. 

അരങ്ങേറ്റക്കാരന്‍ ഷമര്‍ ജോസഫിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ അവിസ്മരണീയ ബൗളിങാണ് ഓസീസിന്റെ 300 കടക്കാനുള്ള മോഹം കെടുത്തിയത്. കെമര്‍ രോച്, ജസ്റ്റിന്‍ ഗ്രീവ്‌സ് എന്നിവര്‍ രണ്ട് വിക്കറ്റുകളും അല്‍സാരി ജോസഫ് ഒരു വിക്കറ്റുമെടുത്തു. 

കിര്‍ക് മെക്കന്‍സിയുടെ (50) അര്‍ധ സെഞ്ച്വറിയും അവസാന ബാറ്റര്‍ ഷമര്‍ ജോസഫിന്റെ 36 റണ്‍സുമാണ് വിന്‍ഡീസിനെ ഒന്നാം ഇന്നിങ്‌സില്‍ തുണച്ചത്. 

ഒന്നാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയസല്‍വുഡ് എന്നിവരുടെ ബൗളിങാണ് കരീബിയന്‍സിനെ വീഴ്ത്തിയത്. ഇരുവരും നാല് വീതം വിക്കറ്റുകളെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com