സച്ചിന്റെ പേരില്‍ ഡീപ് ഫേക്ക് വീഡിയോ; അജ്ഞാതനെതിരെ കേസെടുത്തു, അന്വേഷണം ആരംഭിച്ച് മുംബൈ പൊലീസ് 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് മുംബൈ പൊലീസ്
സച്ചിൻ ടെണ്ടുൽക്കർ/ ഫയല്‍ ചിത്രം
സച്ചിൻ ടെണ്ടുൽക്കർ/ ഫയല്‍ ചിത്രം
Published on
Updated on

മുംബൈ:ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് മുംബൈ പൊലീസ്. അജ്ഞാതനായ ആള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്താണ് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞദിവസം'സ്‌കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ്' എന്ന ഓണ്‍ലൈന്‍ ഗെയിമിനെ സച്ചിന്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഡീപ് ഫേക്ക് വീഡിയോയാണ് പുറത്തുവന്നത്. സംഭവത്തില്‍ കടുത്ത ആശങ്ക പങ്കുവെച്ച് സച്ചിന്‍ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

തന്റെ മകള്‍ സാറ ഓണ്‍ ലൈന്‍ കളിച്ച് വലിയ തുക സമ്പാദിക്കുന്നതായും അതുപോലെ എല്ലാവരും കളിക്കണമെന്ന തരത്തിലുള്ള വ്യാജ പരസ്യവീഡിയോയാണ് സച്ചിന്റേതായി പ്രചരിക്കുന്നത്. ഈ വീഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സച്ചിന്‍ പറഞ്ഞു. 

ഇത്തരം വ്യാജവീഡിയോകള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും സച്ചിന്‍ പറഞ്ഞു. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ശ്രദ്ധയില്‍പ്പെട്ടവരെല്ലാം ഇത് റിപ്പോര്‍ട്ട് ചെയ്യണമെന്നും സച്ചിന്‍ പറഞ്ഞു. നേരത്തെയും പല പ്രമുഖ താരങ്ങളുടെ പേരില്‍ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നിട്ടുണ്ട്. നടി രശ്മിക മന്ദാനയാണ് ഡീപ് ഫേക്കിന് ആദ്യം ഇരയായത്. ഈ കേസില്‍ നിരവധി പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com