സഞ്ജു സാംസണ്‍/ ഫെയ്‌സ്‌ബുക്ക്
സഞ്ജു സാംസണ്‍/ ഫെയ്‌സ്‌ബുക്ക്

സഞ്ജു മാത്രം ബാക്കി; വെറും 94 റണ്‍സിന് ഓള്‍ ഔട്ട്! രഞ്ജിയില്‍ കേരളത്തിന് ദയനീയ തോല്‍വി

മുംബൈ ഒന്നാം ഇന്നിങ്‌സില്‍ 251 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 319 റണ്‍സുമാണ് കണ്ടെത്തിയത്

തിരുവനന്തപുരം: രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു കനത്ത തോല്‍വി. മുംബൈക്കെതിരായ പോരാട്ടത്തില്‍ 232 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് കേരളത്തിനു നേരിടേണ്ടി വന്നത്. 

മുംബൈ ഒന്നാം ഇന്നിങ്‌സില്‍ 251 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 319 റണ്‍സുമാണ് കണ്ടെത്തിയത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 244ല്‍ അവസാനിച്ചു. 327 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ വെറും 94 റണ്‍സിനു എല്ലാവരും പുറത്തായി. 

കളി നിര്‍ത്തുമ്പോള്‍ ഒരറ്റത്ത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മാത്രം ബക്കിയായി. താരം രണ്ടാം ഇന്നിങ്‌സില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. 

26 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് ടോപ് സ്‌കോറര്‍. ജലജ് സക്‌സേന 16 റണ്‍സും കണ്ടെത്തി. 

ഷംസ് മുലാനി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി കേരളത്തെ 100 കടക്കാന്‍ പോലും അനുവദിച്ചില്ല. ധവാല്‍ കുല്‍ക്കര്‍ണി, തനുഷ് കോടിയാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. 

രണ്ടാം ഇന്നിങ്‌സില്‍ ഭുപന്‍ ലാല്‍വാണിയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. താരം 88 റണ്‍സെടുത്തു. ജയ് ബിസ്റ്റ 73 റണ്‍സും കണ്ടെത്തി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 16 റണ്‍സെടുത്തു മടങ്ങി. 

രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനായി ശ്രേയസ് ഗോപാല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. എംഡി നിധീഷ്, സുരേഷ് വിശ്വേശ്വര്‍ എന്നിവര്‍ ഓേേരാ വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com