
ചെന്നൈ: മുന്‍ നായകന്‍ എംഎസ് ധോനി വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചേക്കും. നിലവിലെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദിന് പപരിക്കേറ്റ സാഹചര്യത്തിലാണ് എംഎസ് ധോനി വീണ്ടും ക്യാപ്റ്റനായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍.
ഋതുരാജിന്റെ പരിക്ക് ഭേദമായില്ലെങ്കില്‍ അടുത്ത മത്സരത്തില്‍ ധോനിയാകും ചെന്നൈയെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലാണ് ഋതുരാജിന് പരിക്കേറ്റത് ക്യാപ്റ്റന്റെ പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് ടീം അധികൃതര്‍.
2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചത് ധോനിയായിരുന്നു. ഇടയില്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയെങ്കിലും അത് ഗുണം ചെയ്തില്ല. 2023ല്‍ ധോനിയുടെ കീഴില്‍ വീണ്ടും ചെന്നൈ ഐപിഎല്‍ കിരീടം നേടി. കഴിഞ്ഞ സീസണിലാണ് ഗെയ്ക് വാദ് ടീമിന്റെ ക്യാപ്റ്റനായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക