
മൊഹാലി: ഐപിഎല്ലില്‍ അതിവേഗ സെഞ്ച്വറിയുമായി പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ പ്രിയാംശ് ആര്യ. 39 പന്തില്‍ താരം ശതകം സ്വന്തമാക്കി.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തിലാണ് യുവ താരം കിടിലന്‍ സെഞ്ച്വറി കുറിച്ചത്. 9 സിക്‌സും 7 ഫോറും സഹിതം 39 പന്തില്‍ 102 റണ്‍സാണ് താരം അടിച്ചെടുത്തത്. മത്സരത്തില്‍ 42 പന്തില്‍ 103 റണ്‍സുമായി താരം പുറത്തായി.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറി നേട്ട പട്ടികയില്‍ താരത്തിന്റെ ഇന്നിങ്‌സും എത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡും 39 പന്തില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.
ക്രിസ് ഗെയ്‌ലാണ് ഐപിഎല്ലിലെ അതിവേഗ സെഞ്ച്വറിയില്‍ മുന്നിലുള്ളത്. താരം 30 പന്തിലാണ് ശതകം നേടിയത്. യൂസുഫ് പഠാന്‍ 37 പന്തിലും ഡേവിഡ് മില്ലര്‍ 38 പന്തിലും ശതകത്തിലെത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക