Virat Kohli|'ബാറ്റിങ് ഈഗോ കാണിക്കാനുള്ളതല്ല'; മൈതാനത്തെ മികവിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കോഹ്‌ലി

കോഹ്ലിയാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം
 Virat Kohli
വിരാട് കോഹ്‌ലിപിടിഐ
Updated on

ന്യൂഡല്‍ഹി: മൈതാനത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നതിന്റെ രഹസ്യമെന്തെന്ന് വെളിപ്പെടുത്തി വിരാട് കോഹ്‌ലി . അഹംഭാവം ഇല്ലാതെ മത്സര സാഹചര്യങ്ങളെ മനസിലാക്കി കളിക്കുകയാണ് തന്റെ ബാറ്റിങ് തന്ത്രമെന്നാണ് കോഹ് ലി പറഞ്ഞത്. ടി20യില്‍ 13000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കോഹ്‌ലി അടുത്തിടെ സ്വന്തമാക്കിയിരുന്നു.

'ബാറ്റിങ് ഒരിക്കലും അഹംഭാവം കാണിക്കാനുള്ളതല്ല. ആരെയും പിന്നിലാക്കാനുള്ളതല്ല ഇത്. എപ്പോഴും സാഹചര്യം മനസ്സിലാക്കി കളിക്കുന്നതിലാണ് കാര്യം, അതില്‍ ഞാന്‍ എപ്പോഴും അഭിമാനിക്കുന്നു.,' കോഹ്ലി ജിയോ ഹോട്ട്സ്റ്റാറിനോട് പറഞ്ഞു.ബാറ്റിങ്ങില്‍ താളം കണ്ടെത്തിയാല്‍ സ്വാഭാവികമായും കളി വരുതിയിലാക്കും കോഹ് ലി പറഞ്ഞു.

കോഹ്ലിയാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 256 മത്സരങ്ങളില്‍ നിന്ന് എട്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 8168 റണ്‍സ് നേടി താരം.

'റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനൊപ്പമുള്ള എന്റെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍, ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ എനിക്ക് അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. സാധാരണയായി ബാറ്റിങ് ഓര്‍ഡറില്‍ താഴെയാണ് ഇറങ്ങാറ്. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ വലിയ തോതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ 2010 മുതല്‍, ഞാന്‍ കൂടുതല്‍ സ്ഥിരതയോടെ പ്രകടനം നടത്താന്‍ തുടങ്ങി, 2011 ആയപ്പോഴേക്കും ഞാന്‍ പതിവായി മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ തുടങ്ങിയതായും കോഹ് ലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com