Sanju Samson|ഗുജറാത്തിനോട് വന്‍ പരാജയം; പിന്നാലെ സഞ്ജുവിന് വന്‍ തുക പിഴ

സീസണില്‍ രാജസ്ഥാന്റെ ഭാഗത്തുനിന്ന് രണ്ടാംതവണയാണ് കുറഞ്ഞ ഓവര്‍ നിരക്ക് വീഴ്ചയുണ്ടാവുന്നത്.
Sanju Samson fined Rs 24 lakh for team's slow over-rated
സഞ്ജു സാംസണ്‍എഎന്‍ഐ
Updated on
1 min read

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് പിഴ. മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് സഞ്ജുവിന് പിഴയിട്ടത്. 24 ലക്ഷം രൂപയാണ് സഞ്ജു പിഴയായി നല്‍കേണ്ടത്.

സഞ്ജുവിനെ കൂടാതെ ഇംപാക്ട് പ്ലെയര്‍ ഉള്‍പ്പെടെ പ്ലെയിങ് ഇലവനിലെ ബാക്കിയുള്ളവര്‍ ആറ് ലക്ഷം രൂപയോ മാച്ച് ഫീസിന്റെ 25 ശതമാനമോ നല്‍കണം. സീസണില്‍ രാജസ്ഥാന്റെ ഭാഗത്തുനിന്ന് രണ്ടാംതവണയാണ് കുറഞ്ഞ ഓവര്‍ നിരക്ക് വീഴ്ചയുണ്ടാവുന്നത്. ഐപിഎല്‍ പെരുമാറ്റച്ചട്ടം 2.22 ആര്‍ട്ടിക്കിളിന് കീഴിലാണ് ഈ കുറ്റം.

നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയുള്ള മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം രാജസ്ഥാനില്‍നിന്ന് പിഴ ഈടാക്കിയിരുന്നു. പരിക്കുകാരണം സഞ്ജു ഇല്ലാതിരുന്ന ആ മത്സരത്തില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് 12 ലക്ഷം രൂപയുടെ പിഴ ലഭിച്ചു.

രാജസ്ഥാന്‍ പരാജയത്തിനു പ്രധാനമായും കാരണം ബൗളിങ് നിര തിളങ്ങാത്തതാണെന്ന് സഞ്ജു പറഞ്ഞു. പ്രത്യേകിച്ചും ഡെത്ത് ഓവറിലെ ബൗളിങിനെ കുറിച്ച് ടീം ഗൗരവമായി ചിന്തിക്കേണ്ടത് ആവശ്യമാണ്. കളിയുടെ തുടക്കത്തില്‍ ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു. ജോഫ്ര ആര്‍ച്ചര്‍ ബൗള്‍ ചെയ്ത രീതിയും ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റെടുത്തതമെല്ലാം മികച്ചതായിരുന്നു. പക്ഷെ ഡെത്ത് ഓവറിലെ ബൗളിങ് കൂടുതല്‍ ശ്രദ്ധിക്കണം സഞ്ജു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com