1077 ദിവസത്തെ ഇടവേള, 22 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച് കരുണ്‍ നായര്‍! കിടിലന്‍ തിരിച്ചു വരവ്
ന്യൂഡല്‍ഹി: നീണ്ട ഇടവേളയ്ക്കു ശേഷം ഐപിഎല്ലില്‍ വീണ്ടും കളിക്കാനിറങ്ങിയ മലയാളി താരം കരുണ്‍ നായര്‍ 22 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച് കരുത്തു കാട്ടി. ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ താരം മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ ഇംപാക്ട് പ്ലെയറായാണ് ഡല്‍ഹിക്കായി കളത്തിലെത്തിയത്.
താരം 8 ഫോറും രണ്ട് സിക്‌സും സഹിതമാണ് 22 പന്തില്‍ 50 റണ്‍സ് അടിച്ചത്. 1077 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് താരം കളത്തിലെത്തിയത്. ക്രീസിലെത്തിയതു മുതല്‍ ആക്രമണ ബാറ്റിങാണ് താരം പുറത്തെടുത്തത്. 40 പന്തിൽ 12 ഫോറും 5 സിക്സും സഹിതം 89 റൺസുമായി കരുൺ പുറത്തായി. നിർഭാഗ്യത്തിനാണ് താരത്തിനു സെഞ്ച്വറി നഷ്ടമായത്.
2022ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെയാണ് താരം അവസാനമായി ഐപിഎല്‍ കളിച്ചത്. 7 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് 33കാരന്‍ ഐപിഎല്ലില്‍ അര്‍ധ സെഞ്ച്വറി നേടിയത് എന്നതും ഇന്നിങ്‌സിന്റെ പ്രത്യേകതയാണ്.
ഇത്തവണ ഐപിഎല്‍ മെഗാ ലേലത്തില്‍ 50 ലക്ഷം രൂപയ്ക്കാണ് കരുണിനെ ഡല്‍ഹി ടീമിലെത്തിച്ചത്. ഓപ്പണര്‍ ജാക്ക് ഫ്രേസര്‍ മക്ക്ഗുര്‍ഗ് പുറത്തായതിനു പിന്നാലെയാണ് താരം ക്രീസിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക