
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു അവരുടെ നായകന്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ സേവനം ഇനി ലഭിക്കില്ല. താരത്തിനു പരിക്കേറ്റതാണ് തിരിച്ചടിയായത്. എംഎസ് ധോനി തന്നെ നായകനായി വീണ്ടും നിയമിക്കപ്പെടുകയും ചെയ്തു.
ഇപ്പോള്‍ ഋതുരാജിന്റെ പകരക്കാരനായി ചെന്നൈ ഒരു കൗമാരക്കാരനെ ടീമിലെത്തിച്ചു. മുംബൈ താരമായ ആയുഷ് മാത്രയെയാണ് ചെന്നൈ ടീമിലെത്തിച്ചത്.
കേരളത്തിന്റെ സല്‍മാന്‍ നിസാര്‍, ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേല്‍ എന്നിവരേയും ചെന്നൈ പരിഗണിച്ചിരുന്നു. എന്നാല്‍ നറുക്ക് വീണത് ആയുഷിനാണ്.
നിലവില്‍ രാജ്യത്തെ വളര്‍ന്നു വരുന്ന താരങ്ങളില്‍ മുന്‍നിരയില്‍ക്കുന്ന നില്‍ക്കുന്ന താരമാണ് ആയുഷ്. രോഹിത് ശര്‍മയുടെ കടുത്ത ആരാധകന്‍ കൂടിയാണ് 17കാരന്‍.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരം മുംബൈക്കായി പുറത്തെടുത്തത്. രണ്ട് സെഞ്ച്വറികളടക്കം രഞ്ജിയില്‍ 504 റണ്‍സ്. ഫസ്റ്റ് ക്ലാസ് ഏകദിനത്തില്‍ 458 റണ്‍സ്. രണ്ട് സെഞ്ച്വറികളും നേടിയ.
വിജയ് ഹസാരെ ട്രോഫിയില്‍ താരം നാഗാലാന്‍ഡിനെതിരെ 117 പന്തില്‍ 181 റണ്‍സ് അടിച്ച് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 150 റണ്‍സിനു മുകളില്‍ വ്യക്തിഗത സ്‌കോര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി താരം കളിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക