
ജയ്പുർ: രാജസ്ഥാൻ റോയൽസ്- ബംഗളൂരു റോയൽ ചലഞ്ചേഴ്സ് മത്സരത്തിനിടെ നടകീയ രംഗങ്ങൾ. സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിനിടെ അംപയർ രാജസ്ഥാൻ താരം ഷിമ്രോൺ ഹെറ്റ്മെയർ, ബംഗളൂരു താരങ്ങളായ ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ബാറ്റുകളാണ് പരിശോധിച്ചത്.
രാജസ്ഥാൻ ബാറ്റ് ചെയ്യുമ്പോൾ യശസ്വി ജയ്സ്വാൾ പുറത്തായതിനു പിന്നാലെ 16ാം ഓവറിലാണ് ഷിമ്രോൺ ഹെറ്റ്മെയറാണ് ബാറ്റിങിനു എത്തിയത്. അഞ്ചാമനായി ഹെറ്റ്മെയർ എത്തിയപ്പോൾ ഓൺഫീൽഡ് അംപയറാണ് താരത്തെ തടഞ്ഞ് ബാറ്റിങ് പരിശോധിച്ചത്.
ഐപിഎൽ ചട്ടമനുസരിച്ച് ബാറ്റിന്റെ നീളം പിടി ഉൾപ്പെടെ 38 ഇഞ്ചിൽ കൂടാൻ പാടില്ല. ഈ മാനദണ്ഡമനുസരിച്ചുള്ള ബാറ്റാണോ താരം ഉപയോഗിക്കുന്നത് എന്നാണ് പരിശോധിച്ചത്. ബാറ്റ് അനുവദനീയ അളവിൽ തന്നെയാണെന്നു മനസിലാക്കിയതോടെ താരത്തെ കളിക്കാൻ അനുവദിച്ചു.
രാജസ്ഥാൻ ഉയർത്തിയ 174 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗളൂരുവിന്റെ താരങ്ങളുടെ ബാറ്റുകളും പിശോധിച്ചു. ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ബാറ്റുകളാണ് പരിശോധിച്ചത്. അളവ് കൃത്യമാണെന്നു കണ്ടതോടെ താരങ്ങളേയും ബാറ്റിങിനു അനുവദിച്ചു.
ഇന്നലെ നടന്ന ഡൽഹി- മുംബൈ പോരാട്ടത്തിനിടെ മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള താരങ്ങളുടെ ബാറ്റുകളും അംപയർമാർ പരിശോധിച്ചിരുന്നു. നിയമം അനുസരിച്ചുള്ള പതിവ് പരിശോധനയാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക