'അയ്യര്‍ ദി ഗ്രേറ്റ്'- മാര്‍ച്ചിലെ മികച്ച താരം, ഐസിസി പുരസ്‌കാരം ശ്രേയസിന്

ന്യൂസിലന്‍ഡ് താരങ്ങളായ രചിന്‍ രവീന്ദ്ര, ജേക്കബ് ഡഫി എന്നിവരെ പിന്തള്ളി
Shreyas Iyer ICC Player of the Month award
ശ്രേയസ് അയ്യര്‍എക്സ്
Updated on: 
1 min read

ദുബായ്: മാര്‍ച്ച് മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ക്ക്. ഇന്ത്യയെ ചാംപ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് നയിച്ച മികവാണ് താരത്തെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ന്യൂസിലന്‍ഡ് താരങ്ങളായ രചിന്‍ രവീന്ദ്ര, ജേക്കബ് ഡഫി എന്നിവരെ പിന്തള്ളിയാണ് ശ്രേയസ് നേട്ടം സ്വന്തമാക്കിയത്. മൂവരുമാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ച താരങ്ങള്‍.

കഴിഞ്ഞ മാസത്തെ മികച്ച താരവും ഇന്ത്യന്‍ ടീമില്‍ നിന്നു തന്നെയായിരുന്നു. ശുഭ്മാന്‍ ഗില്ലായിരുന്നു ഫെബ്രുവരിയിലെ താരം.

ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ശ്രേയസ് അയ്യര്‍ ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച ബാറ്റിങാണ് പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരവും അയ്യരാണ്. ടൂര്‍ണമെന്റില്‍ അയ്യര്‍ 243 റണ്‍സ് സ്വന്തമാക്കി.

2013നു ശേഷം ഏകദിനത്തില്‍ ഇന്ത്യ നേടിയ ആദ്യ ഐസിസി കിരീടമാണ് ചാംപ്യന്‍സ് ട്രോഫി. ഈ നേടത്തിലേക്ക് ടീമിനെ നയിക്കുന്നതില്‍ സ്ഥിരതടോയെ ബാറ്റ് വീശിയ ശ്രേയസ് അയ്യരുടെ പ്രകടനം നിര്‍ണായകവുമായി.

ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ നിന്നടക്കം പുറത്താക്കപ്പെട്ട് കഴിഞ്ഞ വര്‍ഷം താരത്തിനു തിരിച്ചടികളുടേതായിരുന്നു. പിന്നീട് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറികളടക്കം നേടി ഈ വര്‍ഷം താരം മടങ്ങിയെത്തി. പിന്നാലെയാണ് ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER