

ചെന്നൈ: ഐപിഎല്ലിൽ നിലവിൽ ചെന്നൈ സൂപ്പർ കിങ്സ് വലിയ തിരിച്ചടികളിലൂടെയാണ് കടന്നു പോകുന്നത്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ചെന്നൈ ടീം ഇത്ര വലിയ തകർച്ച നേരിടുന്നത് ആദ്യമായാണ് കാണുന്നതെന്നു പറയുകയാണ് മുൻ ചെന്നൈ താരമായിരുന്ന സുരേഷ് റെയ്ന.
എട്ട് മത്സരങ്ങളിൽ ആറും തോറ്റ് പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് അവസാനിച്ചു നിൽക്കുന്ന ചെന്നൈ ഇങ്ങനെ കഷ്ടപ്പെടുന്നത് ആദ്യമായാണ് കാണുന്നതെന്നു പറഞ്ഞ റെയ്ന ലേലം മുതൽ തുടങ്ങുകയാണ് അവരുടെ പ്രശ്നങ്ങളെന്നു തുറന്നടിച്ചു. വിജയിക്കണമെന്നു ഒരു ആഗ്രഹവും ഇല്ലാതെയാണ് അവർ കളിക്കുന്നത്. പരിശീലനത്തിലടക്കം കുഴപ്പുങ്ങളുണ്ടെന്നാണ് റെയ്ന പറയുന്നത്.
'മെഗാ ലേലതതിൽ കഴിവുള്ള യുവ താരങ്ങൾ നിരവധിയുണ്ടായിരുന്നു. സെഞ്ച്വറിയടിച്ച പ്രിയാംശ് ആര്യ അടക്കമുള്ളവർ ലേലത്തിൽ വന്നു. പഞ്ചാബ് പൊന്നും വിലയ്ക്കെടുത്ത ശ്രേയസ് അയ്യർ, റെക്കോർഡ് തുകയ്ക്ക് ലഖ്നൗ എത്തിയ ഋഷഭ് പന്ത്, കെഎൽ രാഹുൽ എന്നിവരുമുണ്ടായിരുന്നു. പണം കൈയിൽ ഉണ്ടായിട്ടും ഇവരിൽ ഒരാളെ പോലും ടീം എടുത്തില്ല. ലേലത്തിൽ നിർണായക തീരുമാനം എടുക്കാൻ സാധിക്കാത്ത മാനേജ്മെന്റ് തന്നെയാണ് തകർച്ചയുടെ ആദ്യ ഉത്തരവാദികൾ'- റെയ്ന വ്യക്തമാക്കി.
ഒരു ടെലിവിഷൻ ചർച്ചയിലാണ് റെയ്ന തന്റെ നിരീക്ഷണങ്ങൾ പങ്കിട്ടത്. ഇതേ ചർച്ചയിൽ മുൻ ചെന്നൈ താരം തന്നെയായ ഹർഭജൻ സിങും പങ്കെടുത്തിരുന്നു. ചെന്നൈ യുവ താരങ്ങളിൽ നിന്നു മികച്ച ഇന്നിങ്സൊന്നും കണ്ടില്ലെന്നു ഹർഭജൻ ചൂണ്ടിക്കാട്ടി.
യുവതാരങ്ങളെ കണ്ടെത്തുന്നതിൽ മാനേജ്മെന്റിനു പിഴച്ചിട്ടുണ്ട്. അവർക്ക് ആരാണ് താരങ്ങളെക്കുറിച്ച് വിവരം നൽകുന്നത്. ഇക്കാര്യം ചോദ്യം ചെയ്യപ്പെണ്ടേണ്ടതാണെന്നും ഹർഭജൻ പറഞ്ഞു.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത പോരാട്ടം. ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. ഈ മത്സരവും തോറ്റാൽ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates