വാട്ടര്‍ പോളോയില്‍ പെണ്‍ കരുത്ത്; ദേശീയ ഗെയിംസില്‍ കേരളത്തിന് എഴാം സ്വര്‍ണം

ഗെയിംസില്‍ എല്ലാ മത്സരവും വിജയിച്ചാണ് വാട്ടര്‍പോളോയില്‍ കേരളം സ്വര്‍ണം സ്വന്തമാക്കിയത്.
Kerala wins seventh gold at National Games
ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ വാട്ടര്‍ പോളോ ടീം കേരള ഒളിംപിക് അസോസിയേഷന്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
Updated on

ഡെറാഢൂണ്‍: ദേശീയ ഗെയിംസില്‍ കേരളത്തിന് ഏഴാം സ്വര്‍ണം. വനിതകളുടെ വാട്ടര്‍ പോളോയില്‍ മഹാരാഷ്ട്രയെ 11-7ന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ സ്വര്‍ണനേട്ടം. ഗെയിംസില്‍ എല്ലാ മത്സരവും വിജയിച്ചാണ് വാട്ടര്‍പോളോയില്‍ കേരളം സ്വര്‍ണം സ്വന്തമാക്കിയത്. വാട്ടര്‍പോളോ പുരുഷവിഭാഗത്തില്‍ പശ്ചിമ ബംഗാളിനെ തോല്‍പ്പിച്ച് കേരളം വെങ്കലം നേടിയിരുന്നു.

ബാസ്‌കറ്റ് ബോളില്‍ ഇന്ന് കേരളം രണ്ട് വെള്ളി മെഡല്‍ നേടി. ഫൈനലില്‍ പുരുഷടീം മധ്യപ്രദേശിനോടും വനിതാ ടീം തെലങ്കാനയോടുമാണ് പരാജയപ്പെട്ടത്. സഡന്‍ ഡെത്തിലായിരുന്നു പുരുഷന്‍മാര്‍ പരാജയപ്പെട്ടത്. ബീച്ച് ബോളിയില്‍ പുരുഷന്‍മാരുടെ ടീം ക്വാര്‍ട്ടറില്‍ കടന്നു

ഗെയിംസില്‍ ഇതുവരെ 19 മെഡലുകളാണ് കേരളം നേടിയത്. ഏഴ് സ്വര്‍ണവും ഏഴ് വെള്ളിയും നാലു വെങ്കലവുമായി 8-ാം സ്ഥാനത്താണ് കേരളം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com