
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിൽ പോസർമാരുടെ ഷോർട്ട് പന്തുകളിൽ തുടർച്ചയായി പുറത്താകാൻ കാരണം സഞ്ജു സാംസണിന്റെ ഈഗോ തന്നെയാണെന്നു മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇതേ രീതിയിൽ പോകുകയാണെങ്കിൽ ടീമിലെ സ്ഥാനം നഷ്ടമാകും. ആ സ്ഥാനം യുവ താരം യശസ്വി ജയ്സ്വാൾ സ്വന്തമാക്കുമെന്നും ശ്രീകാന്ത്. യുട്യൂബ് വിഡിയോയിലാണ് മുൻ ചീഫ് സെലക്ടർ കൂടിയായ ശ്രീകാന്തിന്റെ വിമർശനം.
'എത്ര ഷോർട്ട് ബോളുകൾ എറിഞ്ഞാലും അതെല്ലാം അടിക്കുമെന്ന ഈഗോയാണ് സഞ്ജുവിന്. അതു കാരണമാണ് അദ്ദേഹം തുടരെ ഒരേ രീതിയിൽ പുറത്തായത്. ക്രിക്കറ്റ് അറിയാത്തവർ പോലും താരത്തിന്റെ ബാറ്റിങ് കണ്ടാം ചോദ്യം ചെയ്യും. ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന ചർച്ചകൾ നടക്കുമ്പോഴാണ് അദ്ദേഹം ഓരേ രീതിയിൽ പുറത്താകുന്നത്-' ശ്രീകാന്ത് വ്യക്തമാക്കി.
സൂര്യകുമാർ യാദവിന്റെ ഫോം ഇല്ലായ്മയേയും ശ്രീകാന്ത് വിമർശിച്ചു. സൂര്യ തുടരെ പന്ത് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചാണ് പുറത്തായത്. ഇരു താരങ്ങളും ബാറ്റിങിൽ തിരുത്തൽ വരുത്തണം. ഐപിഎല്ലിൽ സൂര്യ ഇത്തരം ഷോക്കുൾ കളിക്കുന്നുണ്ട്. പരമ്പര ജയിച്ചതാണ് സൂര്യക്കെതിരെ ആരും വിമർശനം ഉന്നയിക്കാതിരിക്കുന്നതിന്റെ കാരണം. മറിച്ചായിരുന്നെങ്കിൽ സ്ഥിതി മാറുമായിരുന്നുവെന്നും ശ്രീകാന്ത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക