
മുംബൈ: ലോകകപ്പ് നേടിയതിനു പിന്നാലെ രോഹിത് ശര്‍മ അന്താരാഷ്ട്ര ടി20യില്‍ നിന്നു വിരമിച്ചിരുന്നു. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി കഴിഞ്ഞാലും സമാന രീതിയില്‍ ഒരുപക്ഷേ ക്യാപ്റ്റന്‍ ഏകദിന ഫോര്‍മാറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നു സൂചനകള്‍. ടെസ്റ്റ് ടീമിലേക്കും ഇനി പരിഗണിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ താരം ചാംപ്യന്‍സ് ട്രോഫിക്കു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കാനുള്ള സാധ്യതയും തെളിഞ്ഞു.
ടീമിലെ ഭാവി സംബന്ധിച്ചു നിര്‍ണായക തീരുമാനമെടുക്കാന്‍ ക്യാപ്റ്റനോടു ബിസിസിഐ അഭ്യര്‍ഥിച്ചതായാണ് വാര്‍ത്തകള്‍. 2027ലെ ലോകകപ്പ് മുന്നില്‍ കണ്ട് പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളിലേക്ക് ബിസിസിഐ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങുന്നതായും സൂചനകളുണ്ട്.
സമീപ കാലത്ത് ഫോം ഇല്ലാതെ ഉഴലുകയാണ് രോഹിത്. പ്രത്യേകിച്ച് ടെസ്റ്റ് ഫോര്‍മാറ്റില്‍. താരത്തിന്റെ ടെസ്റ്റ് കരിയര്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. ഏകദിനത്തിലെ ഭാവി ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ തലമുറ മാറ്റത്തിനുള്ള നടപടികളാണ് നിലവില്‍ ഇന്ത്യന്‍ ടീമില്‍ നടക്കുന്നത്. ഇതോടെയാണ് രോഹിതിന്റെ ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും ചോദ്യ ചിഹ്ന്ത്തിലായത്. സമാന സാഹചര്യമാണ് വിരാട് കോഹ്‌ലിക്കുമുള്ളത്. എന്നാല്‍ താരത്തിനു അല്‍പ്പം കൂടി സമയം അനുവദിക്കാനാണ് ബിസിസിഐ തീരുമാനമെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക