
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിതാപകരമായ അവസ്ഥയ്ക്കു മാറ്റമില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തോട് അവര്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനു തോറ്റു. തോല്‍വിയോടെ അവര്‍ പോയിന്റ് പട്ടികയില്‍ 15ാം സ്ഥാനത്തേക്കും വീണു.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ വിജയിച്ചു. ആന്‍ഫീല്‍ഡില്‍ 2-1നു അവര്‍ വൂള്‍വ്‌സിനെ വീഴ്ത്തി.
കളിയുടെ 13ാം മിനിറ്റില്‍ ജെയിംസ് മാഡിസന്‍ നേടിയ ഏക ഗോളിലാണ് സ്വന്തം തട്ടകത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തുരത്തിയത്. ജയത്തോടെ ടേട്ടനം 12ാം സ്ഥാനത്തേക്ക് കയറി നില മെച്ചപ്പെടുത്തി.
15ാം മിനിറ്റില്‍ ലുയീസ് ഡിയസ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. 37ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലിട്ട് മുഹമ്മദ് സല ലിവര്‍പൂളിന്റെ ജയവും ഉറപ്പിച്ചു. 67ാം മിനിറ്റില്‍ മാതേസ് കുന്‍ഹ വൂള്‍വ്‌സിന്റെ ആശ്വാസ ഗോള്‍ നേടി.
ജയത്തോടെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലുമായി അവര്‍ക്ക് 7 പോയിന്റിന്റെ വ്യക്തമായ ലീഡ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക