രഞ്ജി ഫൈനല്‍: സെഞ്ച്വറിക്കരികെ വീണ് കരുണ്‍ നായര്‍, കേരളത്തിനെതിരേ വിദര്‍ഭ ശക്തമായ നിലയില്‍

ഇന്നിങ്‌സ് തുടങ്ങി 24 റണ്‍സെടുക്കുന്നതിനിടെ കരുത്തരായ വിദര്‍ഭയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ വീണു
Ranji Final: Karun Nair falls short of century, Vidarbha looks strong against Kerala
കരുണ്‍ നായര്‍,ഡാനിഷ് മലേവര്‍
Updated on
1 min read

നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരേ വിദര്‍ഭ ശക്തമായ നിലയില്‍. ആദ്യ ദിനം ബാറ്റിങ് തകര്‍ച്ച നേരിട്ട വിദര്‍ഭയെ ഡാനിഷ് മലേവറും മലയാളി താരം കരുണ്‍ നായരും ചേര്‍ന്ന് കരകയറ്റി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലായില്‍ നിന്ന് ഇരുവരും നാലാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. 68 ഓവറോളം ബാറ്റുചെയ്ത സഖ്യം 215 റണ്‍സാണ് വിദര്‍ഭയുടെ ഇന്നിങ്‌സില്‍ കൂട്ടിച്ചേര്‍ത്തത്. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ വിദര്‍ഭ 86 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ.

ഇന്നിങ്‌സ് തുടങ്ങി 24 റണ്‍സെടുക്കുന്നതിനിടെ കരുത്തരായ വിദര്‍ഭയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ വീണു. രേഖഡെ, നല്‍കാണ്ഡെ എന്നിവരെ എംഡി നിധീഷും ധ്രുവ് ഷോറെയെ യുവ പേസര്‍ ഏദന്‍ ആപ്പിള്‍ ടോമാണ് പുറത്താക്കിയത്. ടീം സ്‌കോര്‍ 239-ല്‍ നില്‍ക്കേ, കരുണ്‍ നായര്‍(85) റണ്ണൗട്ടായി പുറത്താവുകയായിരുന്നു. സെഞ്ച്വറി നേടിയ ഡാനിഷ് മലേവറും (138*) അഞ്ച് റണ്‍സുമായി യഷ് ഠാക്കൂറുമാണ് ക്രീസില്‍

നേരത്തേ വിദര്‍ഭയ്ക്കെതിരേ ടോസ് നേടിയ കേരളം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. വരുണ്‍ നായനാര്‍ക്ക് പകരം ഫാസ്റ്റ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോം ഇടംനേടി.

കേരളം (പ്ലേയിങ് ഇലവന്‍): അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം, ആദിത്യ സര്‍വതെ, എം.ഡി നിധീഷ്, എന്‍. ബേസില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nedumangad incident
SL Akshay Dies
Mitchell Marsh falling close to a century; Lucknow post a huge score
G Sukumaran Nair
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com