ബുലവായോ: സിംബാബ്‌വെക്കെതിരായ ഏകദിന, ടി20 പരമ്പര നേട്ടത്തിനു പിന്നാലെ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര അവര്‍ 1-0ത്തിനാണ് നേടിയത്. രണ്ടാം ടെസ്റ്റില്‍ 72 റണ്‍സിനാണ് അവര്‍ വിജയം പിടിച്ചത്. ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
2017ല്‍ ടെസ്റ്റ് പദവി ലഭിച്ച ശേഷം 11 കളികളാണ് ഇതുവരെ അഫ്ഗാന്‍ കളിച്ചത്. അവരുടെ നാലാം ടെസ്റ്റ് ജയമാണിത്.
ഒന്നാം ഇന്നിങ്‌സില്‍ 157 റണ്‍സിനു പുറത്തായിട്ടും അഫ്ഗാന്‍ മികച്ച രീതിയില്‍ തിരിച്ചു കയറുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 363 റണ്‍സാണ് അവര്‍ എടുത്തത്. സിംബാബ്‌വെ ഒന്നാം ഇന്നിങ്‌സില്‍ 243 റണ്‍സെടുത്ത് ലീഡെടുത്തിരുന്നു. ജയിക്കാന്‍ സിംബാബ്‌വെയ്ക്ക് 278 റണ്‍സായിരുന്നു ആവശ്യം. എന്നാല്‍ അവരുടെ പോരാട്ടം 205 റണ്‍സില്‍ അവസാനിച്ചു.
സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ മിന്നും ബൗളിങാണ് അഫ്ഗാന്‍ ജയം അനായാസമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തിയ റാഷിദ് ഖാന്‍ രണ്ടാം ഇന്നിങ്‌സില്‍ 7 വിക്കറ്റുകള്‍ പിഴുതു. ടെസ്റ്റില്‍ റാഷിദിന്റെ മികച്ച ബൗളിങ് ഫിഗര്‍ കൂടിയാണിത്.
രണ്ടാം ഇന്നിങ്‌സില്‍ അഫ്ഗാനിസ്ഥാനായി റഹ്മത് ഷാ (139), ഇസ്മത് ആലം (101) എന്നിവര്‍ സെഞ്ച്വറി നേടി. സിംബാബ്‌വെ നിരയില്‍ ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി. ഒന്നാം ഇന്നിങ്‌സില്‍ 75 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 53 റണ്‍സും താരം നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക