മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സ്റ്റാർ പേസർ ജസ്പ്രിത് ബുംറ ഉണ്ടാകില്ലെന്നു റിപ്പോർട്ട്. താരത്തിനു വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
അമിത ജോലി ഭാരവും പരിക്ക് വഷളാകാതിരിക്കലും ഒഴിവാക്കൽ തീരുമാനത്തിനു പിന്നിലുണ്ട്. ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനു ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചെത്താനുള്ള സമയമാണ് താരത്തിനു നൽകുന്നത്.
സിഡ്നി ടെസ്റ്റിൽ പുറം വേദനയെ തുടർന്നു ബുംറ ചികിത്സ തേടിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്സിൽ താരം പന്തെറിഞ്ഞില്ല.
ഈ പരിക്കാണ് നിലവിൽ ബുംറയുടെ വിശ്രത്തിലേക്ക് നയിച്ചത്. ഈ മാസം 22 മുതലാണ് ഇംഗ്ലണ്ട്- ഇന്ത്യ പരിമിത ഓവർ പോരാട്ടങ്ങൾ അരംഭിക്കുന്നത്. 5 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിൽ കളിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക