ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് (കാരബാവോ കപ്പ്) പോരാട്ടത്തിന്റെ സെമി ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ വീഴ്ത്തി ടോട്ടനം ഹോട്‌സ്പര്‍. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ടോട്ടനം ജയിച്ചു കയറിയത്.
കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ടോട്ടനം വിജയ ഗോള്‍ വലയിലാക്കിയത്. ലുക്കാസ് ബെര്‍ഗ്‌വാളാണ് സ്‌കോറര്‍.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ അവസാന ഘട്ടം വരെ ഗോളില്ലാ നില തുടര്‍ന്നു.
ഒടുവില്‍ 86ാം മിനിറ്റിലാണ് ടോട്ടനം വിജയ ഗോള്‍ നേടിയത്. അര്‍നെ സ്ലോട്ടിനു കീഴില്‍ ലിവര്‍പൂള്‍ നേരിടുന്ന രണ്ടാമത്തെ മാത്രം തോല്‍വിയാണെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക