ഐപിഎല്‍ 2025, മാര്‍ച്ച് 23 മുതല്‍

ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് തീയതി വെളിപ്പെടുത്തിയത്
IPL 2025
നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ്റൈ‍‍ഡേഴ്സ്എക്സ്
Updated on

മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ പോരാട്ടങ്ങള്‍ മാര്‍ച്ച് 23 മുതല്‍. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളുടെ തീയതി സംബന്ധിച്ചു അദ്ദേഹം വ്യക്തമാക്കിയില്ല.

മെഗാ ലേലം വഴി 182 താരങ്ങളെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്. മൊത്തം 639.15 കോടി രൂപയാണ് ടീമുകള്‍ ഒഴുക്കിയത്.

ലേലത്തില്‍ സര്‍വകാല റെക്കോര്‍ഡ് സ്വന്തമാക്കി ഋഷഭ് പന്താണ് താരമായത്. 27 കോടിയ്ക്ക് താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് സ്വന്തമാക്കിയത്. ഐപിഎല്‍ ലേലത്തില്‍ ഒരു താരത്തിനു ലഭിക്കുന്ന ഏറ്റവും വലിയ തുകയുടെ റെക്കോര്‍ഡ് പന്തിന്റെ പേരിലായി.

26.75 കോടിയ്ക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയതായിരുന്നു ലേലത്തിന്റെ തുടക്കത്തിലെ റെക്കോര്‍ഡ്. എന്നാല്‍ അതിനു മിനിറ്റുകളുടെ ആയുസ് മാത്രമായിരുന്നു. പിന്നാലെയാണ് പന്തിന്റെ കയറ്റം. ശ്രേയസ് റെക്കോര്‍ഡില്‍ രണ്ടാമനായി.

വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത 23.75 കോടിയ്ക്ക് തിരികെ ടീമിലെത്തിച്ചതും ശ്രദ്ധേയമായി. ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരടക്കമുള്ള പ്രമുഖ താരങ്ങളെ ആരും വാങ്ങിയതുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com