നോര്‍ക്യെ, കോറ്റ്‌സി തിരിച്ചെത്തി; ചാംപ്യന്‍സ് ട്രോഫിക്കുള്ള ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചു

ടെംബ ബവുമ നയിക്കും. കേശവ് മഹാരാജും ടബ്‌രിസ് ഷംസിയും സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാര്‍
Champions Trophy 2025
ദക്ഷിണാഫ്രിക്ക ടീം എക്സ്
Updated on

ജോഹന്നാസ്ബര്‍ഗ്: ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനുള്ള ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചു. ടെംബ ബവുമ നയിക്കുന്ന ടീമില്‍ പേസര്‍മാരായ ലുംഗി എന്‍ഗിഡി, ആന്റിച് നോര്‍ക്യെ എന്നിവരും ഉള്‍പ്പെട്ടു. സമീപ കാലത്ത് പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു ഇരുവരും.

അതേസമയം സ്റ്റാര്‍ പേസര്‍ ജെറാര്‍ഡ് കോറ്റ്‌സിക്ക് ടീമില്‍ ഇടമില്ല. പരിക്കാണ് വിനയായത്. മറ്റൊരു പേസറായ നാന്ദ്ര ബെര്‍ഗര്‍ക്കും ടീമില്‍ സ്ഥാനമില്ല. താരത്തിനു വില്ലനായത് പരിക്കു തന്നെ.

കേശവ് മഹാരാജും ടബ്‌രിസ് ഷംസിയുമാണ് ടീമിലെ സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാര്‍. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഡബിള്‍ സെഞ്ച്വറിയടക്കം നേടി തിളങ്ങിയ റിയാന്‍ റിക്കല്‍ടനും ടീമില്‍ ഇടംപിടിച്ചു.

കറാച്ചിയില്‍ അഫ്ഗാനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരം. ഫെബ്രുവരി 21നാണ് ആദ്യ പോരാട്ടം. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം 25നും ഇംഗ്ലണ്ടിനെതിരായ പോരാട്ടം മാര്‍ച്ച് ഒന്നിനും നടക്കും.

ദക്ഷിണാഫ്രിക്ക ടീം: ടെംബ ബവുമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, മാര്‍ക്കോ യാന്‍സന്‍, ഹെന്റിച് ക്ലാസന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ലുംഗി എന്‍ഗിഡി, ആന്റിച് നോര്‍ക്യെ, കഗിസോ റബാഡ, റിയാന്‍ റിക്കല്‍ടന്‍, ടബ്‌രിസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്സ്, റസി വാന്‍ഡര്‍ ഡസന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com