ഏകദിനത്തില്‍ വേഗമേറിയ സെഞ്ച്വറി; റെക്കോര്‍ഡിട്ട് സ്മൃതി മന്ധാന

ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറികളുടെ പട്ടികയില്‍ ഏഴാമതാണ് മന്ധാന
Mandhana smashed the fastest One-Day International century by an Indian in women's cricket
സ്മൃതി മന്ധാനഎക്‌സ്
Updated on

രാജ്‌കോട്ട്: വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഏകദിന സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി ക്യാപ്റ്റന്‍ സ്മൃതി മന്ധാന. അയര്‍ലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 70 പന്തില്‍ നിന്നാണ് മന്ധാന സെഞ്ച്വറി തികച്ചത്. 12 ബൗണ്ടറികളും ഏഴ് സിക്‌സറുകളും നേടി 135 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.

കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 87 പന്തില്‍ സെഞ്ച്വറി നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ റെക്കോര്‍ഡ് മന്ധാന തകര്‍ത്തു. ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറികളുടെ പട്ടികയില്‍ ഏഴാമതാണ് മന്ധാന.

തന്റെ പത്താമത്തെ ഏകദിന സെഞ്ച്വറിയാണ് മന്ധാന നേടിയത്. വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ടിനൊപ്പം മന്ധാന മൂന്നാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ മെഗ് ലാനിംഗ് (15), ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സ് (13) എന്നിവരാണ് പട്ടികയില്‍ മുന്നില്‍.ഓപ്പണിങ് വിക്കറ്റില്‍ മന്ധാനയും പ്രതിക റാവലും ചേര്‍ന്ന് 233 റണ്‍സ് നേടി. ഏതൊരു വിക്കറ്റിലെയും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പാര്‍ട്ണര്‍ഷിപ്പ് ആണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com