ഗാബ സ്‌റ്റേഡിയത്തിൽ തീ പിടിത്തം; ബിഗ് ബാഷ് ലീ​ഗ് പോരാട്ടം നിർത്തിവച്ചു (വിഡിയോ)

ഒഴിവായത് വലിയ ദുരന്തം
Fire breaks out at Gabba
തീ പിടിത്തത്തിന്റെ ദൃശ്യംവിഡിയോ സ്ക്രീൻ ഷോട്ട്
Updated on

ബ്രിസ്‌ബെയ്ന്‍: ഒസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗിനിടെ സ്‌റ്റേഡിയത്തില്‍ തീ പിടിത്തം. ഗാബ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്- ഹൊബാര്‍ട്ട് ഹരിക്കേയ്ന്‍സ് പോരാട്ടത്തിനിടെയാണ് അപ്രതീക്ഷിതമായി തീ പിടിത്തമുണ്ടായത്. ഇതോടെ കളി നിര്‍ത്തി വച്ചു.

ആര്‍ക്കും പരിക്കില്ല. വലിയ ദുരന്തമാണ് ഒഴിവായത്.

സ്റ്റേഡിയത്തിലെ എന്റര്‍ടൈന്‍മെന്റ് ഏരിയയിലെ ഡിജെയ്ക്കായി സെറ്റ് ചെയ്ത ഭാഗത്താണ് തീ പടര്‍ന്നത്. രണ്ടാമത് ബാറ്റ് ചെയ്തതു ഹരിക്കെയ്ന്‍സാണ്. അവരുടെ ബാറ്റിങിന്റെ നാലാം ഓവറിലാണ് സംഭവം.

തീ കണ്ടതോടെ സ്‌റ്റേഡിയത്തില്‍ കളി നേരില്‍ കാണാനെത്തിയ ആരാധകരെ പരമാവധി മാറ്റി. തീ കണ്ട ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ട് അതു കെടുത്തി.

പിന്നീട് മത്സരം തുടര്‍ന്നു. പോരാട്ടത്തില്‍ ഹരിക്കെയ്ന്‍സ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബെയ്ന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ഹരിക്കെയ്ന്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എടുത്ത് വിജയം സ്വന്തമാക്കി. 5 വിക്കറ്റ് ജയമാണ് അവര്‍ ആഘോഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com