കൊല്‍ക്കത്ത: സഹതാരങ്ങളുടെ കഴിവില്‍ വിശ്വസിച്ചാല്‍ അവര്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത പ്രകടനം നടത്തുമെന്ന് ഋഷഭ് പന്ത്. താരങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന് രോഹിത് ശര്‍മയില്‍നിന്നാണു താന്‍ പഠിച്ചതന്നും പന്ത് പറഞ്ഞു. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായ ശേഷം കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
'കഴിവിന്റെ '200 ശതമാനവും' ടീമിനു വേണ്ടി പ്രയത്‌നിക്കും,എന്നെ വിശ്വസിച്ചതിനു നന്ദിയുണ്ട്. നിങ്ങളുടെ വിശ്വാസത്തിനു മറുപടിയായി എന്റെ കഴിവിന്റെ പരമാവധി തന്നെ ഞാന്‍ ചെയ്യും. പുതിയൊരു തുടക്കത്തിനാണു ഞാന്‍ ശ്രമിക്കുന്നത്.'' ഋഷഭ് പന്ത് പ്രതികരിച്ചു.
'ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍നിന്നും സീനിയര്‍ താരങ്ങളില്‍നിന്നും ഞാന്‍ ഒരുപാടു കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. നിങ്ങള്‍ സഹതാരങ്ങളില്‍ വിശ്വസിച്ചാല്‍, സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത പ്രകടനം അവര്‍ നടത്തുമെന്നാണ് എന്നോടു രോഹിത് ഭായ് പറഞ്ഞിട്ടുള്ളത്. നമ്മള്‍ എന്താണു താരങ്ങളില്‍നിന്നു പ്രതീക്ഷിക്കുന്നതെന്ന് അവര്‍ക്കു കൃത്യമായി മനസിലാകണം. മികച്ച പ്രകടനം ചിലപ്പോള്‍ ഉണ്ടാകും ചിലപ്പോള്‍ ഉണ്ടാകില്ല. പക്ഷേ 100 ശതമാനവും പോരാടണമെന്നാണ് എനിക്കു താരങ്ങളോടു പറയാനുള്ളത്. അതു മാത്രമാണ് നമുക്കു ചെയ്യാന്‍ സാധിക്കുക. താരങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന് രോഹിത് ശര്‍മയില്‍നിന്നാണു ഞാന്‍ പഠിച്ചിട്ടുള്ളത്' പന്ത് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക