
ക്വലാലംപുര്‍: ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി നൈജീരിയ വനിതാ ടീം. അണ്ടര്‍ 19 ടി20 വനിതാ ലോകകപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് നൈജീരിയ. ചരിത്രത്തിലാദ്യമായി നൈജീരിയ ടി20 ലോകകപ്പില്‍ ഒരു മത്സരം വിജയിച്ചു.
മഴ കളി മുടക്കിയപ്പോള്‍ 13 ഓവറായി മത്സരം ചുരുക്കിയാണ് അരങ്ങേറിയത്. നൈജീരിയ 6 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തു. ന്യൂസിലന്‍ഡ് അതിവേഗം വിജയം സ്വന്തമാക്കുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ മിന്നും ബൗളിങുമായി നൈജീരിയന്‍ ബൗളര്‍മാര്‍ കളം വാണതോടെ കിവി വനിതകളുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സില്‍ അവസാനിച്ചു.
ന്യൂസിലന്‍ഡ് നിരയില്‍ മൂന്ന് താരങ്ങളാണ് രണ്ടക്കം കടന്നത്. അനിത
ടോഡ് (19) ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ താഷ് വാകെലിന്‍ (18), ഈവ് വോളണ്ട് (14) എന്നിവരാണ് രണ്ടക്കം കടന്നത്.
നൈജീരിയ ബാറ്റര്‍മാരില്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ ലക്കി പിയെറ്റി (19)യാണ് നൈജീരിയ നിരയിലെ ടോപ് സ്‌കോറര്‍. ലില്ലിയാന്‍ ഉഡെ (18) എന്നിവരാണ് നൈജീരിയക്കായി തിളങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക