
റിയോ ഡി ജനീറോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ബാല്യകാല ക്ലബായ സാന്റോസിലേക്ക് തിരിച്ചെത്തുന്നു. നിലവില്‍ സൗദി ലീഗില്‍ അല്‍ ഹിലാലിന്റെ താരമായ നെയ്മര്‍ വയ്പാടിസ്ഥാനത്തില്‍ സന്റോസിനായി കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
താരത്തെ ലോണില്‍ ടീമിലെത്തിക്കാനായി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ടീം ചിക്കാഗോ ഫയര്‍ എഫ്‌സിയും രംഗത്തുണ്ട്. എന്നാല്‍ സാന്റോസിലേക്ക് ചേക്കേറാനാണ് സാധ്യത കൂടുതല്‍.
2013ല്‍ സാന്റോസില്‍ നിന്നാണ് നെയ്മര്‍ റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണയില്‍ എത്തിയത്. 2009 മുതല്‍ സാന്റോസില്‍ കളിച്ച നെയ്മര്‍ 2013 വരെ അവിടെ തുടര്‍ന്നു. 177 ലീഗ് മത്സരങ്ങളില്‍ നിന്നു ടീമായി 107 ഗോളുകളും താരം നേടി.
സാന്റോസ് നിലവില്‍ ബ്രസീലിലെ രണ്ടാം ഡിവിഷനായ ബ്രസീലിയേറോ സീരി ബിയിലാണ് കളിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ വരവ് സാന്റോസിനു വലിയ ഊര്‍മായി മാറുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
2023ലാണ് പിഎസ്ജിയില്‍ നിന്നു നെയ്മര്‍ സൗദി ലീഗിലേക്ക് എത്തിയത്. എന്നാല്‍ വന്‍ തുക മുടക്കി ടീമിലെത്തിച്ച നെയ്മറെ ക്ലബിനു കാര്യമായി കളിക്കാന്‍ കിട്ടിയതുമില്ല. താരത്തിനേറ്റ പരിക്കായിരുന്നു വിനയായത്. ഏതാണ്ട് ഒരു വര്‍ഷത്തോളം കളത്തില്‍ നിന്നു വിട്ടുനിന്ന നെയ്മര്‍ സമീപ കാലത്താണ് തിരിച്ചെത്തിയത്.
അല്‍ ഹിലാലിനായി താരം ഇതുവരെയായി 7 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഒരു ഗോള്‍ മാത്രം നേടി. മൂന്ന് ഗോളുകള്‍ക്കും വഴിയുമൊരുക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക