
മുംബൈ: റെഡ് ബോള്‍ ബാറ്റിങില്‍ ഫോം വീണ്ടെടുക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ശ്രമത്തിനു അല്‍പ്പം ആശ്വാസം. 9 വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ താരം രണ്ടാം ഇന്നിങ്‌സില്‍ 28 റണ്‍സെടുത്തു പുറത്തായി.
ജമ്മു കശ്മീരിനെതിരെ മുംബൈക്കായി ഓപ്പണ്‍ ചെയ്ത രോഹിത് ആദ്യ ഇന്നിങ്‌സില്‍ വെറും 3 റണ്‍സില്‍ മടങ്ങി നിരാശപ്പെട്ടിരുന്നു. രണ്ടാം ഇന്നിങ്‌സ് ആശ്വസിക്കാന്‍ വക നല്‍കി. 3 സിക്‌സും 2 ഫോറും സഹിതമാണ് രോഹിത് 28 റണ്‍സെടുത്തത്.
മറ്റൊരു ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി. താരം 26 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സില്‍ 4 റണ്‍സുമായി നിരാശപ്പെട്ട താരമാണ് ജയ്‌സ്വാള്‍.
ഒന്നാം ഇന്നിങ്‌സില്‍ മുംബൈ 120 റണ്‍സില്‍ പുറത്തായിരുന്നു. ജമ്മുവിന്റെ ഒന്നാം ഇന്നിങ്‌സ് 206 റണ്‍സില്‍ അവസാനിച്ചിരുന്നു. 86 റണ്‍സ് ലീഡ് വഴങ്ങിയാണ് മുംബൈ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക