
രാജ്‌കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡല്‍ഹിയെ 10 വിക്കറ്റിന് തകര്‍ത്ത് സൗരാഷ്ട്ര. ഡല്‍ഹിക്ക് വേണ്ടി രഞ്ജിയില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് രണ്ടാമിന്നിങ്‌സിലും തിളങ്ങിയില്ല. ഡല്‍ഹി മുന്നോട്ടുവെച്ച 15 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ മൂന്നോവറില്‍ സൗരാഷ്ട്ര അടിച്ചെടുത്തു.
ആദ്യ ഇന്നിങ്‌സില്‍ 188 റണ്‍സെടുത്ത ഡല്‍ഹി, രണ്ടാമിന്നിങ്‌സില്‍ വെറും 94 റണ്‍സിന് ഓള്‍ ഔട്ടായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ് ഡല്‍ഹിയെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത ജഡേജ മത്സരത്തിലാകെ 12 വിക്കറ്റ് വീഴ്ത്തി. കളിയിലെ താരവും ജഡേജയാണ്.
രണ്ടാമിന്നിങ്‌സില്‍ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആയുഷ് ബദോനി മാത്രമാണ് ഡല്‍ഹി നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഋഷഭ് പന്ത് ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സിനും, രണ്ടാമിന്നിങ്‌സില്‍ 17 റണ്‍സിനും പുറത്തായി. സൗരാഷ്ട്ര ഒന്നാമിന്നിങ്‌സില്‍ 271 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ ഹാര്‍വിക് ദേശായി (93 റണ്‍സ്), അര്‍പിത് വസവഡ (62 റണ്‍സ്) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് സൗരാഷ്ട്രയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക