
മെല്‍ബണ്‍: ഇരട്ടകളായ സഹോദരിമാരുടെ പോരാട്ടം സഹോദരിമാര്‍ തന്നെയായ എതിരാളികള്‍ക്കെതിരെ! ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ജൂനിയര്‍ വനിതാ ഡബിള്‍സ് പോരാട്ടം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഒരേ പോലെ ജേഴ്‌സി ധരിച്ചു ഇരു ഭാഗത്തും താരങ്ങള്‍ നിരന്നതോടെയാണ് പോരാട്ടം ആരാധകരുടെ ശ്രദ്ധയില്‍ എത്തിയത്.
ചെക്ക് റിപ്പബ്ലിക്കിന്റെ അലെന കൊവക്കോവ, യാന കൊവക്കോവ സഹോദരി സഖ്യം നേരിട്ടത് അമേരിക്കന്‍ ഇരട്ട സഹോദരിമാരായ അന്നിക പെനിക്കോവ, ക്രിസ്റ്റിന പെനിക്കോവ സഖ്യത്തെ. സെമി പോരാട്ടമാണ് അപൂര്‍വ കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.
14,505 ക്രിക്കറ്റ് പന്തുകൾ കൊണ്ട് ഒരു വാചകം! ഗിന്നസ് റെക്കോർഡിട്ട് വാംഖഡെ സ്റ്റേഡിയം
മത്സരത്തില്‍ ഇരട്ട സഹോദരിമാരായ അന്നികയും ക്രിസ്റ്റിനയും വിജയം പിടിച്ച് ഫൈനലിലേക്ക് മുന്നേറി. സ്‌കോര്‍: 5-7, 6-1, 11-9.
മത്സര ഫലത്തേക്കാള്‍ താരങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. ഇരു പക്ഷത്തേയും സഹോദരിമാരുടെ ഡ്രസ് കോഡും ആരാധകര്‍ ഏറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക