
ബംഗളൂരു: രഞ്ജിയില്‍ വമ്പന്‍ തിരിച്ചുവരുവുമായി ശുഭ്മാന്‍ ഗില്‍. കര്‍ണാടയ്‌ക്കെതിരെ ഗില്‍ സെഞ്ച്വറി നേടി. 171 പന്തില്‍ നിന്നും 102 റണ്‍സ് നേടി പുറത്തായ താരം 14 ഫോറും മൂന്ന് സിക്‌സും നേടി. ഗില്‍ സെഞ്ച്വറി നേടിയെങ്കിലും രഞ്ജി ട്രോഫി സി ഗ്രൂപ്പില്‍ പഞ്ചാബ് കര്‍ണാടകയോട് ഇന്നിങ്‌സിനും 207 റണ്‍സിനും പരാജയപ്പെട്ടു. ആദ്യ ഇന്നിങ്‌സില്‍ 55 റണ്‍സിന് ഓള്‍ഔട്ടായ പഞ്ചാബ് രണ്ടാം ഇന്നിങ്‌സില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി.
അര്‍ധ സെഞ്ച്വറി നേടാന്‍ 119 പന്ത് നേരിട്ട ഗില്‍ അടുത്ത 40 പന്തില്‍ നിന്നാണ് അന്‍പത് റണ്‍സ് നേടിയത്. 420 റണ്‍സിന്റെ ലീഡ് വഴങ്ങിയ പഞ്ചാബിന്റെ രണ്ടാം ഇന്നിങ്‌സില്‍ എട്ടാമനായാണ് ഗില്‍ പുറത്തായത്. ഗില്ലിന് പുറമെ മായങ്ക് യാദവ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത്. മായങ്ക് 27 റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട പഞ്ചാബ് ഒരുഘട്ടത്തില്‍ 6ന് 84 എന്ന നിലയില്‍ നിന്ന് വാലറ്റക്കാരെ കൂട്ടുപിടിച്ച് ഗില്‍ നടത്തിയ പോരാട്ടമാണ് അവരെ 200 കടത്തിയത്.
കര്‍ണാടകക്കായി യശോവര്‍ധന്‍ പരന്‍താപും ശ്രേയസ് ഗോപാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ഗില്ലിന്റെ സംഭാവന വെറും നാല്‍ റണ്‍സ് മാത്രമായിരുന്നു. പഞ്ചാബിന്റെ ഒന്നാം ഇന്നിങ്‌സ് 55 റണ്‍സിന് അവസാനിച്ചിരുന്നു.
ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയില്‍ 25കാരനായ ഗില്ലിന് മികച്ച പ്രകടം കാഴ്ച വെക്കാനായിരുന്നില്ല. മൂന്ന് ടെസ്റ്റുകളില്‍ അഞ്ച് ഇന്നിങ്‌സുകളിലായി 93 റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക