
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ ഇറ്റലിയുടെ യാന്നിക് സിന്നര്‍ നിലനിര്‍ത്തി. ഫൈനലില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ വീഴ്ത്തിയാണ് സിന്നര്‍ തുടരെ രണ്ടാം വര്‍ഷവും കിരീടം സ്വന്തമാക്കിയത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ രണ്ടാം സെറ്റില്‍ മാത്രമാണ് സ്വരേവ് സിന്നറിനു ഭീഷണിയുയര്‍ത്തിയത്. സ്‌കോര്‍: 6-3, 7-6 (7-4), 6-3.
സിന്നറുടെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടവും രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടവുമാണിത്. കഴിഞ്ഞ വര്‍ഷം താരം യുഎസ് ഓപ്പണും നേടിയിരുന്നു.
മൂന്ന് സെറ്റിൽ ഫൈനൽ തീർക്കാൻ സിന്നറിനായി. രണ്ടാം സെറ്റിൽ സ്വരേവ് ശക്തമായി തിരിച്ചടിച്ചു. ടൈ ബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തിൽ സ്വരേവ് വരുത്തിയ ഒറ്റ പിഴവാണ് കളി കൈവിടാൻ ഇടയാക്കിയത്. കൈയിലിരുന്ന മത്സരം കളഞ്ഞു കുളിച്ചതിന്റെ നിരാശയിൽ താരം റാക്കറ്റ് അടിച്ചു തകർക്കുകയും ചെയ്തു.
സ്വരേവ് കരിയറില്‍ മൂന്നാം തവണയാണ് ഒരു ഗ്രാന്‍ഡ് സ്ലാം പോരിന്റെ ഫൈനലിലേക്ക് കടന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കന്നി ഫൈനല്‍. എന്നാല്‍ ഇത്തവണയും ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന നേട്ടത്തിലെത്താന്‍ താരത്തിനു സാധിച്ചില്ല.
കഴിഞ്ഞ വര്‍ഷം സ്വരേവ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയിരുന്നു. കാര്‍ലോസ് അല്‍ക്കരാസിനു മുന്നില്‍ വീണു. 2020ല്‍ താരം യുഎസ് ഓപ്പണ്‍ ഫൈനലിലുമെത്തി. എന്നാല്‍ ആ തവണ ഡൊമിനിക്ക് തീമിനു മുന്നില്‍ പരാജയപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക