
മുള്‍ട്ടാന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോറ്റതിനു പിന്നാലെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്ററുമായ ബാബര്‍ അസമിനെതിരെ ആരാധകര്‍. താരത്തെ ടെസ്റ്റ് ടീമില്‍ നിന്നു പുറത്താക്കണമെന്നു ആരാധകര്‍ മുറവിളി കൂട്ടുന്നു.
34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസിനോടു ടെസ്റ്റില്‍ തോല്‍വി വഴങ്ങുന്നത്. 120 റണ്‍സിന്റെ തോല്‍വിയാണ് രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ നേരിട്ടത്. പരമ്പര 1-1നു സമനിലയില്‍ അവസാനിച്ചു. രണ്ടിന്നിങ്‌സിലും പാക് സ്‌കോര്‍ 200 കടന്നില്ല.
പരമ്പരയില്‍ നാല് ഇന്നിങ്‌സുകളും ബാറ്റ് ചെയ്ത ബാബര്‍ ആകെ നേടിയത് 45 റണ്‍സ് മാത്രം. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ താരം 31 റണ്‍സെടുത്തിരുന്നു. പരമ്പരയില്‍ താരം തിളങ്ങിയ പ്രകടനവും ഇതുതന്നെ.
ചരിത്രത്തിലെ ആദ്യ അഫ്ഗാന്‍ താരം; അസ്മതുല്ല ഒമര്‍സായ് ഐസിസിയുടെ മികച്ച പുരുഷ ഏകദിന താരം
രണ്ടാം ടെസ്റ്റിലടക്കം വിന്‍ഡീസ് വാലറ്റം നടത്തിയ ധീരോദാത്ത ചെറുത്തു നില്‍പ്പ് ചൂണ്ടിക്കാട്ടി ആരാധകര്‍ ബാബറിനെ ട്രോളുന്നുണ്ട്. വിന്‍ഡീസ് വാലറ്റത്തെ താരങ്ങളായ ഗുഡാകേഷ് മോട്ടി 92 റണ്‍സും ജോമല്‍ വാറിക്കന്‍ 85 റണ്‍സും കെവിന്‍ സിംഗ്ലയര്‍ 49 റണ്‍സും എടുത്തു. ബാബര്‍ അസം 45 റണ്‍സ് മാത്രം. വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍മാര്‍ ബാറ്റ് കൊണ്ടു ബാബറിനേക്കാള്‍ റണ്‍സ് നേടിയെന്നും ആരാധകര്‍.
സമീപകാലത്തു ടെസ്റ്റില്‍ വന്‍ പരാജയമാണ് ബാബര്‍. 8 ടെസ്റ്റില്‍ നിന്നു 386 റണ്‍സാണ് ബാബറിന്റെ സമ്പാദ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക