
ആംസ്റ്റര്‍ഡാം: ടാറ്റ സ്റ്റീല്‍ ചെസ് പോരാട്ടത്തിനിടെ ഇന്ത്യന്‍ വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ വൈശാലിക്ക് കൈ കൊടുക്കാന്‍ വിസമ്മതിച്ച ഉസ്‌ബെക്കിസ്ഥാന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നോദിര്‍ബെക് യകുബോവിന്റെ നടപടി വിവാദമായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ മറുപടിയുമായി താരം രംഗത്തെത്തി. വിഷയത്തില്‍ താരം ക്ഷമാപണവും നടത്തി. സമൂഹ മാധ്യമത്തിലിട്ട കുറിപ്പിലൂടെയാണ് താരം വിഷയത്തില്‍ പ്രതികരണം നടത്തിയത്. മത്സരത്തിൽ വൈശാലി വിജയം സ്വന്തമാക്കിയിരുന്നു.
'ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് ചെസ് താരങ്ങളെന്ന നിലയില്‍ ഞാന്‍ വൈശാലിയേയും അവരുടെ സഹോദരന്‍ പ്രഗ്നാനന്ദയേയും ബഹുമാനിക്കുന്നു. എന്റെ ആ സമയത്തെ വൈശാലിയെ വേദനപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.'
'വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചെസ് ഹറാം അല്ല. മുന്‍പ് ഇത്തരത്തില്‍ കൈ കൊടുത്തത് (2023ല്‍ ദിവ്യയുമായുള്ള മത്സരത്തിനു എത്തിയപ്പോള്‍ അവര്‍ക്കു കൈ കൊടുത്തത്) തെറ്റാണെന്നു ഞാന്‍ ഇപ്പോള്‍ കരുതുന്നു.'
'അന്യ സ്ത്രീകള്‍ക്ക് ഹസ്തദാനം ചെയ്യാതിരിക്കുന്നത് എന്റെ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണ്. എന്റെ വിശ്വാസമനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. എങ്കിലും എതിര്‍ലിംഗത്തിലുള്ളവരുമായി ഹസ്തദാനം ചെയ്യരുതെന്നു എനിക്ക് ശാഠ്യമില്ല. സ്ത്രീകള്‍ ഹിജാബ്, ബുര്‍ഖ എന്നിവ ധരിക്കണമെന്ന നിര്‍ബന്ധവും ഇല്ല. അതെല്ലാം അവരുടെ ഇഷ്ടങ്ങളാണ്.'
'ഐറിന ബള്‍മഗയുമായി ഇക്കാര്യം ഞാന്‍ സംസാരിച്ചിരുന്നു. എങ്കിലും കളിക്കാനായി ഹാളില്‍ എത്തുമ്പോള്‍ എതിരാളിയെ നമസ്‌തേ പറഞ്ഞെങ്കിലും പ്രത്യഭിവാദ്യം ചെയ്യണമെന്നു പലരും എന്നോടു പറഞ്ഞു. വൈശാലിയോടു അത്തരത്തില്‍ പെരുമാറാന്‍ എനിക്കു സാധിച്ചില്ല. അത് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചു'- താരം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക