കളിച്ചത് വെറും 7 മത്സരങ്ങള്‍, കരാര്‍ അവസാനിപ്പിച്ച് അല്‍ ഹിലാല്‍; നെയ്മര്‍ വീണ്ടും സാന്റോസിലേക്ക്

റെക്കോര്‍ഡ് തുകയ്ക്ക് സൗദി ക്ലബിലെത്തിതിനു പിന്നാലെ പരിക്കേറ്റ് പുറത്തിരുന്നത് ഒന്നര വര്‍ഷം
Neymar and Al Hilal
നെയ്മര്‍എക്സ്
Updated on
1 min read

റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ് അല്‍ ഹിലാല്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറുമായുള്ള കരാര്‍ അവസാനിപ്പിച്ചു. റെക്കോര്‍ഡ് തുകയ്ക്ക് അല്‍ ഹിലാല്‍ പിഎസ്ജിയില്‍ നിന്നാണ് നെയ്മറിനെ സ്വന്തമാക്കിയത്. എന്നാല്‍ ഒന്നര വര്‍ഷത്തിനു മുകളില്‍ താരം പരിക്കേറ്റ് പുറത്തിരുന്നതോടെ ക്ലബ് വെട്ടിലായി. ടീമിനായി താരം ആകെ 7 കളികള്‍ മാത്രമാണ് കളിച്ചത്. 2023 ഓഗസ്റ്റിലാണ് നെയ്മര്‍ സൗദി ക്ലബിലെത്തിയത്.

അതിനിടെ പരിക്കു മാറി നെയ്മര്‍ തിരിച്ചെത്തിയെങ്കിലും താരം അല്‍ ഹിലാലില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയിരുന്നു. കളിച്ചു വളര്‍ന്ന ബ്രസീല്‍ ക്ലബ് സാന്റോസിലേക്ക് മടങ്ങാനുള്ള ആഗ്രഹമാണ് താരം പ്രകടിപ്പിച്ചത്. അതിനു മുന്നോടിയായാണ് ഇപ്പോല്‍ കരാര്‍ അവസാനിപ്പിക്കുന്നത്. ക്ലബും താരവും തമ്മില്‍ പരസ്പര ധാരണയോടെയാണ് പിരിയുന്നത്.

ബാല്യകാല ക്ലബിലേക്കുള്ള മടക്കം നെയ്മര്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയെന്ന വിവരമാണ് ഇപ്പോള്‍ വരുന്നത്. ഇതു സംബന്ധിച്ചു താരവും സാന്റോസും തമ്മില്‍ വാക്കാലുള്ള ധാരണകളായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നേരത്തെ സാന്റോസില്‍ നിന്നാണ് നെയ്മര്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. അന്ന് വന്‍ തുകയ്ക്കാണ് കൗമാരക്കാരനായ താരത്തെ ബാഴ്‌സ പാളയത്തിലെത്തിച്ചത്. പിന്നീട് എംഎസ്എന്‍ എന്ന പേരില്‍ മെസി, സുവാരസ്, നെയ്മര്‍ ത്രയം ബാഴ്‌സയില്‍ വന്‍ ഓളമാണ് തീര്‍ത്തത്. മൂവരും ചേര്‍ന്ന ആക്രമണ സഖ്യം ബാഴ്‌സയുടെ നിരവധി കിരീട നേട്ടങ്ങളിലും പങ്കാളികളായി.

ബാഴ്‌സലോണയില്‍ നിന്നു നെയ്മര്‍ ഫ്രഞ്ച് ലീഗ് വണ്‍ ചാംപ്യന്‍മാരായ പിഎസ്ജിയിലേക്കാണ് പോയത്. പിന്നീട് മെസിയും നെയ്മര്‍ക്കൊപ്പം പാരിസ് ക്ലബില്‍ പന്ത് തട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com