കൊക്കെയ്ന്‍ കടത്ത്; മുന്‍ ബെല്‍ജിയം, ഇന്റര്‍ മിലാന്‍ താരം നൈന്‍ഗോലന്‍ അറസ്റ്റില്‍
ബ്രസല്‍സ്: കൊക്കെയ്ന്‍ കടത്ത് കേസില്‍ മുന്‍ ബെല്‍ജിയം ഫുട്‌ബോള്‍ താരം റഡ്ജ നൈന്‍ഗോലന്‍ അറസ്റ്റില്‍. ലാറ്റിനമേരിക്കയില്‍ നിന്നു യൂറോപ്പിലേക്ക് വലിയ തോതില്‍ കൊക്കെയ്ന്‍ മയക്കു മരുന്നു കടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിനൊപ്പമാണ് താരവും പിടിയിലായത്.
സംഘത്തിന്റെ പക്കല്‍ നിന്നു 2.7 കിലോ കൊക്കെയ്ന്‍, പണം, വിലപിടിപ്പുള്ള മറ്റു വസ്തുക്കള്‍, തോക്കുകള്‍ എന്നിവ ബ്രസല്‍സ് ഫെഡറല്‍ പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ നാന്‍ഗോലനടക്കം 6 പേരാണ് അറസ്റ്റിലായത്.
മുന്‍ ഇന്റര്‍ മിലാന്‍, റോമ താരമായ നൈന്‍ഗോലന്‍ നിലവില്‍ ബെല്‍ജിയം ടീം കെഎസ്‌സി ലോകറന്‍ ടെംസെ താരമാണ്. 2018 വരെ ബെല്‍ജിയം ദേശീയ ടീമിനായും 36കാരന്‍ കളത്തിലിറങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക