
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ത്രില്ലര്‍ ജയം പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ കയറി തകര്‍ത്തു.
ജീസസ് ഹിമനെസ്, കൊറൗ സിങ്, ക്വാമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വല ചലിപ്പിച്ചത്. ചെന്നൈയിന്റെ ആശ്വാസ ഗോള്‍ വിന്‍സി ബരറ്റോ കളിയുടെ അവസാന ഘട്ടത്തില്‍ വലയിലാക്കി.
നിര്‍ണായക എവേ വിജയമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. സീസണിലെ ഏഴാം ജയം സ്വന്തമാക്കി ബ്ലാസ്‌റ്റേഴ്‌സ് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി. ടീമിന് 24 പോയിന്റുകള്‍ എട്ടാം സ്ഥാനത്ത്.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഹിമനെസ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. രണ്ടാം ഗോള്‍ കൊറൗ സിങ് വലയിലാക്കി. രണ്ടാം പകുതി തുടങ്ങി 56ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക