ഭാരം 150 ഗ്രാം കൂടുതല്‍; മുടി മുറിച്ച് മത്സരത്തിനെത്തി; കേരളത്തിന്റെ ആദ്യസ്വര്‍ണം നേടി സുഫ്‌ന

വനിതകളുടെ 45കിലോ വിഭാഗത്തിലാണ് നേട്ടം.
Weightlifter Sufna bags Kerala’s first gold at National Games
ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ സുഫ്‌ന ജാസ്മിന്‍.
Updated on

ഡെറാഢൂണ്‍: ദേശീയ ഗെയിംസില്‍ രണ്ടാംദിനം കേരളത്തിന് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ സുഫ്‌ന ജാസ്മിനാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 45കിലോ വിഭാഗത്തിലാണ് നേട്ടം.

തൃശൂര്‍ വേലുപാടം സ്വദേശിയാണ് സുഫ്‌ന ജാസ്മിന്‍. നേരത്തെ സര്‍വകലാശാല വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡിന് ഉടമ കൂടിയാണ് സുഫ്‌ന. മത്സരത്തിന്റെ തൊട്ടുമുന്‍പ് ഭാരപരിശോധനയില്‍ 150 ഗ്രാം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുടി മുറിച്ചാണ് ഇവര്‍ മത്സരത്തിനെത്തിയത്.

ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളം മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. അസമിനെ തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com