
ദുബായ്: കളിക്കളത്തില്‍ ഇന്ത്യന്‍ താരങ്ങളുമായി സൗഹൃദം പുലര്‍ത്തുന്നത് ഒഴിവാക്കണമെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മോയിന്‍ ഖാന്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫെബ്രുവരി 23ന് ദുബായിയില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കാനിരിക്കെയാണ് മുന്‍ പാക് നായകന്റെ പരാമര്‍ശം.
ഇന്ത്യന്‍ കളിക്കാരുമായി പാക് താരങ്ങള്‍ പുലര്‍ത്തുന്ന സൗഹൃദം തന്നെ അമ്പരപ്പിക്കുന്നതാണെന്നും മോയിന്‍ ഖാന്‍ പറഞ്ഞു. അടുത്ത കാലത്തായി ഇന്ത്യ- പാക് മത്സരം നടക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാനായി എത്തുമ്പോള്‍ പാക് താരങ്ങള്‍ അവരുടെ ബാറ്റ് പരിശോധിക്കുന്നതും അവരുമായി ഏറെ നേരം സംസാരിച്ചുനില്‍ക്കുന്നതും എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല. പ്രൊഫഷണലുകള്‍ എന്ന നിലയില്‍ കളിക്കളത്തിന് പുറത്ത് പോലും ചില അതിരുകള്‍ ഉണ്ടായിരിക്കണമെന്നും മോയിന്‍ഖാന്‍ പറഞ്ഞു.
എതിര്‍ ടീമിലെ കളിക്കാരോട് ബഹുമാനം ഉണ്ടാകുന്നതില്‍ എതിര്‍പ്പില്ല, പക്ഷേ അവരുമായി അമിതമായി സൗഹൃദം പുലര്‍ത്തുന്നത് വിപരീതഫലമുണ്ടാക്കും. ഇന്ത്യയുമായി ഏറ്റുമുട്ടുമ്പോള്‍ കളിക്കളത്തില്‍ അവരോട് സംസാരിക്കേണ്ടതില്ല. സൗഹൃദപരമായി പെരുമാറുമ്പോള്‍ അത് ബലഹീനതയായി കാണുമെന്നും മോയിന്‍ ഖാന്‍ പറഞ്ഞു. താന്‍ കളിക്കുന്ന സമയത്ത് ഇന്ത്യന്‍ താരങ്ങളോട് ഏറെ ബഹുമാനമുണ്ടായിരുന്നെങ്കിലും കളിക്കളത്തില്‍ അത് പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക