Shubman Gill and head coach Gautam Gambhir poses
ക്യാപ്റ്റൻ ​ഗില്ലും കോച്ച് ​ഗംഭീറും (Gil- led India)AP

18 വർഷത്തെ കാത്തിരിപ്പ് തീരുമോ? പരിശീലനം തുടങ്ങി ക്യാപ്റ്റന്‍ ഗില്ലും സംഘവും (വിഡിയോ)

ഇംഗ്ലണ്ടില്‍ ആദ്യ പരിശീലനത്തിനിറങ്ങി ഇന്ത്യന്‍ ടീം
Published on

ലണ്ടന്‍: ഇംഗ്ലീഷ് മണ്ണില്‍ പരമ്പര ജയത്തോടെ തലമുറ മാറ്റത്തിന് ഉജ്ജ്വല തുടക്കമിടാനുള്ള ലക്ഷ്യവുമായി ടീം ഇന്ത്യ ഇംഗ്ലണ്ടില്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ സംഘം ആദ്യ പരിശീലനത്തിന് ഇറങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ പുറത്തുവിട്ടു.

സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (Gil- led India), ഋഷഭ് പന്ത്, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെല്ലാം പരിശീലനം നടത്തുന്ന ദൃശ്യങ്ങളില്‍ കാണാം. കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലാണ് ടീമിന്റെ കഠിന പരിശീലനം.

2007നു ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേട്ടമില്ല. പരമ്പര സ്വന്തമാക്കി ചരിത്രമെഴുതാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യന്‍ യുവ നിരയ്ക്ക് മുന്നിലുള്ളത്.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണ്. ശുഭ്മാന്‍ ഗില്ലിനെ നായകനാക്കി പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ 2025-27 സര്‍ക്കിളിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്കും ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെയാണ് തുടക്കമാകുന്നത്. ഈ മാസം 20 മുതലാണ് ആദ്യ ടെസ്റ്റ് പോരാട്ടം. ഹെഡിങ്‌ലിയിലാണ് ആദ്യ മത്സരം. അഡ്ജ്ബാസ്റ്റന്‍, ലോര്‍ഡ്, ഓള്‍ഡ് ട്രഫോര്‍ഡ്, ഓവല്‍ എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

ആദ്യ പോരാട്ടം ജൂണ്‍ 20 മുതല്‍ 24 വരെ അരങ്ങേറും. രണ്ടാം ടെസ്റ്റ് ജൂലൈ 2 മുതല്‍ ആറ് വരെ. മൂന്നാം ടെസ്റ്റ് 10 മുതല്‍ 14 വരെ. നാലാം ടെസ്റ്റ് 23 മുതല്‍ 27 വരെ. അഞ്ചാമത്തേയും അവസാനത്തേയും പോരാട്ടം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 4 വരെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com