
ലണ്ടൻ: ഇംഗ്ലണ്ട് പര്യടനത്തിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ (Team India) സ്വീകരിക്കാൻ ആരും വന്നില്ലെന്ന് വെളിപ്പെടുത്തൽ. 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കളിക്കാനാണ് ഇന്ത്യ ഇംഗ്ലീഷ് മണ്ണിലെത്തിയത്. സാധാരണയായി ടീമിനെ സ്വീകരിക്കാൻ ആരാധകർ എത്താറുണ്ട്. വിദേശ മാധ്യമങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ വിമാനത്താവളത്തിൽ ആരാധകർ ഉണ്ടായിരുന്നില്ലെന്നു ഇന്ത്യയിൽ നിന്നു പോയ ഒരു മാധ്യമ പ്രവർത്തകൻ എക്സിലൂടെ വെളിപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തു വിട്ടു.
ഇന്ത്യൻ ടീം ലണ്ടനിൽ എത്തിയതിന്റെ വിഡിയോ ബിസിസിഐയും പങ്കിട്ടുണ്ട്. ഇതിലും ആരാധകരെ കാണുന്നില്ല.
രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവർ ടെസ്റ്റിൽ നിന്നു വിരമിച്ച ശേഷമുള്ള ആദ്യ പരമ്പരയാണിത്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യൻ ടീമാണ് കളത്തിലെത്തുന്നത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. താരങ്ങളെ കാണാൻ കുറച്ച് ആരാധകർ മാത്രമാണ് വിമാനത്തവളത്തിൽ വന്നതെന്നും മാധ്യമപ്രവർത്തകൻ വ്യക്തമാക്കി.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് കളിക്കുന്നത്. ആദ്യ പോരാട്ടം ഈ മാസം 20 മുതലാണ്. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യ എ ടീമും സീനിയർ ടീമും തമ്മിൽ സന്നാഹ മത്സരം കളിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ